IPL 2025: നീ ആൾ മിടുക്കനാണെന്നുള്ളത് ശരിതന്നെ, പക്ഷേ ആ രാജസ്ഥാൻ താരത്തിന്റെ ശൈലി അനുകരിച്ചാൽ പണി പാളും; ചെന്നൈ യുവതാരത്തിന് ഉപദേശവുമായി പിതാവ്

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സി‌എസ്‌കെ) ഭാവി വാഗ്‌ദഗാനമായ യുവതാരം ആയുഷ് മാത്രെയോട്, രാജസ്ഥാൻ റോയൽസിന്റെ (ആർ‌ആർ) യുവതാരം വൈഭവ് സൂര്യവംശിയുടെ കളിരീതി അനുകരിക്കരുതെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗേഷ് ഉപദേശിച്ചിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (ആർ‌സി‌ബി) 48 പന്തിൽ നിന്ന് 94 റൺസ് നേടിയ ശ്രദ്ധേയമായ ഇന്നിംഗ്‌സിലൂടെ മാത്രെ എല്ലാവരെയും ആകർഷിച്ചു. 17 വയസ്സുള്ള റുതുരാജ് ഗെയ്‌ക്‌വാദിന് പകരക്കാരനായി ടീമിലെത്തിയ താരം മികച്ച പ്രകടനമാണ് സീസണിൽ കാഴ്ചവെക്കുന്നത്.

നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 163 റൺസ് മാത്രെ ഈ സീസണിൽ നേടി. 185.22 എന്ന സ്ട്രൈക്ക് റേറ്റിൽ 40.75 ശരാശരിയോടെയാണ് അദ്ദേഹം കാളികുനത്. ഐപിഎൽ അരങ്ങേറ്റത്തിന് ശേഷം, സൂര്യവംശിയുടെ സമീപനം പകർത്തരുതെന്ന് പിതാവ് മാത്രെയോട് ആവശ്യപ്പെട്ടു. കാരണം ഇരുത്തരങ്ങളുടെയും ബാറ്റിംഗ് ടെക്നിക്കുകൾ വളരെ വ്യത്യസ്തമാണ്. 14 കാരനായ സൂര്യവംശി അടുത്തിടെ ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വാർത്തകളിൽ ഇടം നേടി. ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) വെറും 35 പന്തിൽ ഈ നേട്ടം കൈവരിച്ചു.

“ആയുഷും വൈഭവും തികച്ചും വ്യത്യസ്തമായ രണ്ട് തരം ബാറ്റ്‌സ്മാൻമാരാണെന്ന് ഞാൻ ആയുഷിനോട് പറഞ്ഞിട്ടുണ്ട്, ആരെങ്കിലും അദ്ദേഹത്തെ വൈഭവുമായി താരതമ്യം ചെയ്താൽ, അദ്ദേഹം അത് ശ്രദ്ധിക്കാൻ പോകരുതെന്ന്. വൈഭവിനെ അനുകരിക്കാൻ ശ്രമിക്കരുതെന്നോ അദ്ദേഹത്തെപ്പോലെ ആക്രമണ രീതിയിൽ സെഞ്ച്വറി നേടാൻ ശ്രമിക്കരുതെന്നോ ഞാൻ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. വലിയ നേട്ടങ്ങൾ കൈവരിക്കാൻ ആയുഷ് സ്വയം അനാവശ്യ സമ്മർദ്ദം ചെലുത്തേണ്ടതില്ല. അദ്ദേഹത്തിന് മുന്നിൽ ഒരു നീണ്ട യാത്രയുണ്ട്.” പിതാവ് പറഞ്ഞു.

“ധോണി ശാന്തമായി ആയുഷിനോട് പറഞ്ഞു, ‘നന്നായി കളിച്ചു. ഭാവിയിലും ഇതുപോലെ പ്രകടനം തുടരുക’. ആയുഷ് വളരെയധികം ബഹുമാനിക്കുന്ന ധോണിയിൽ നിന്നാണ് ഈ വാക്കുകൾ. പക്ഷേ അതിന് ഒരുപാട് അർത്ഥമുണ്ട്. മുന്നോട്ട് പോകുന്നതിന് ഉത്തരവാദിത്തം നൽകി ആയുഷിന്റെ കഴിവിൽ ധോണി വിശ്വാസം പ്രകടിപ്പിക്കുകയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്ത്രേയുടെ മിന്നുന്ന പ്രകടനം സി‌എസ്‌കെയ്ക്ക് വിജയം ഉറപ്പാക്കാൻ പര്യാപ്തമല്ലെങ്കിലും, അദ്ദേഹത്തിന്റെ ശ്രമം പ്രശംസനീയമാണ്. അഞ്ച് തവണ ഐ‌പി‌എൽ ചാമ്പ്യന്മാരായ ടീം നിലവിൽ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്, 11 മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമാണ് ടീമിന് നേടാനായത്.

Latest Stories

'എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം, അതിനപ്പുറത്തേക്ക് മറ്റ് നിക്ഷിപ്ത താല്‍പര്യമില്ല'; കീം പരീക്ഷ ഫലം റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ ആർ ബിന്ദു

ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ? യുഡിഎഫിൽ തന്നെ കൂടുതൽ പേർ പിന്തുണക്കുന്നവെന്ന സർവേ പങ്കുവച്ച് ശശി തരൂർ

'വി മുരളീധരന് ജ്യോതി മൽഹോത്രയെ അറിയാം, ആയമ്മ 2023 ൽ തന്നെ കേരളത്തിൽ എത്തിയിട്ടുണ്ട്'; സന്ദീപ് വാര്യർ

'കേരള സർവകലാശാലയിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം, ആഭാസ സമരത്തിന് പൊലീസും സർക്കാരും കൂട്ട് നിന്നു'; വി ഡി സതീശൻ

സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്, ആര്‍ലേക്കര്‍ അല്ലെന്ന് വിസിമാര്‍ ചിന്തിക്കണം; കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് എസ്എഫ്‌ഐ

രജനി പടം ഒന്നാമത്, മോഹൻലാൽ ചിത്രവും ലിസ്റ്റിൽ, പ്രേക്ഷകർ എറ്റവുമധികം കാത്തിരിക്കുന്ന സിനിമകൾ ഇവയാണ്

'ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാൻ പറ്റുന്നതായിരിക്കണം, അല്ലാത്തവ വേണ്ട'; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ല; തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് സിപിഎം

പാക് നടി ഹുമൈറ അസ്​ഗർ മരിച്ച നിലയിൽ, അഴുകിതുടങ്ങിയ മൃതദേഹം കണ്ടെത്തിയത് നടിയുടെ അപ്പാർട്ട്മെന്റിൽ‌ നിന്ന്

കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; കീം പരീക്ഷഫലം റദ്ധാക്കി ഹൈക്കോടതി