IPL 2025: അവന്മാർ ടീമിൽ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം, ആ ഒരു കാരണം പണിയായി: റുതുരാജ് ഗെയ്ക്‌വാദ്

അവസാന സ്ഥാനത്ത് കിടക്കുന്ന ടീമുകളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ 6 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ ഉയർത്തിയ 184 റൺ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 176-6 റൺസിൽ അവസാനിക്കുക ആയിരുന്നു . ഇന്ന് രാജസ്ഥാൻ കൂടി ജയിച്ചതോടെ സീസണിൽ എല്ലാ ടീമുകളും ഒരു മത്സരത്തിൽ എങ്കിലും ജയം സ്വന്തമാക്കി.

രാജസ്ഥാന് വേണ്ടി ബാറ്റിംഗിൽ തകർപ്പൻ പ്രകടനം നടത്തിയ താരമായിരുന്നു നിതീഷ് റാണ. താരം 36 പന്തുകളിൽ 10 ഫോറും, 5 സിക്‌സറുകൾ അടക്കം 81 റൺസാണ് നേടിയത്. കൂടാതെ റിയാൻ പരാഗ് 37 റൺസും, സഞ്ജു സാംസൺ 20 റൺസും, ഷിംറോൺ ഹെറ്റ്മയർ 19 റൺസും നേടി. ചെന്നൈക്ക് വേണ്ടി ബാറ്റിംഗിൽ റുതുരാജ് ഗെയ്ക്‌വാദ് (63) മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. കൂടാതെ രവീന്ദ്ര ജഡേജ (32), രാഹുൽ ത്രിപാതി (23) എന്നിവർ ഭേദപ്പെട്ട പ്രകടനവും നടത്തി.

ഇന്നലത്തെ ചെന്നൈ താരങ്ങളുടെ പ്രകടനത്തിൽ വൻ ആരാധക രോക്ഷമാണ് ഉയർന്നു വരുന്നത്. പ്രത്യേകമായി എം എസ് ധോണിയുടെ കാര്യത്തിൽ. വളരെ വൈകിയാണ് അദ്ദേഹം ബാറ്റിംഗിന് ഇറങ്ങുന്നത്. ഇന്നലത്തെ മത്സരത്തിലെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് സംസാരിച്ചു.

റുതുരാജ് ഗെയ്ക്‌വാദ് പറയുന്നത് ഇങ്ങനെ:

” വർഷങ്ങളായി, അജിൻക്യ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്തു, റായുഡു മധ്യ ഓവറുകൾ കൈകാര്യം ചെയ്തു. മധ്യ ഓവറുകൾ കൈകാര്യം ചെയ്യാൻ ഞാൻ അൽപ്പം വൈകി എത്തിയാലും കുഴപ്പമില്ല എന്നാണ് കരുതിയത്. അതുകൊണ്ടാണ് ഓപ്പണർ സ്ഥാനം വിട്ടത്, ത്രിപാഠിക്ക് ഓപ്പണർ എന്ന നിലയിൽ തിളങ്ങാൻ കഴിയും എന്നാണ് കരുതിയത്”

റുതുരാജ് ഗെയ്ക്‌വാദ് തുടർന്നു:

“എന്തായാലും, മൂന്ന് മത്സരങ്ങളിലും എനിക്ക് നേരത്തെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. അത് പ്രശ്നമല്ല. ലേല സമയത്ത് ഇത് തീരുമാനിച്ചതാണ്, എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. ആവശ്യമുള്ളപ്പോൾ എനിക്ക് റിസ്ക് എടുക്കാനും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും കഴിയും” റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു.

Latest Stories

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

ഇടതുമുന്നണിയിലെ അവിഭാജ്യ ഘടകമാണ് കോണ്‍ഗ്രസ് എം; മുന്നണിമാറ്റം സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് ജോസ് കെ മാണി

വാര്‍ത്ത വായിച്ച ചാനല്‍ പൂട്ടിച്ച വ്യക്തിയാണ് ആരോഗ്യമന്ത്രി; വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയന് ബാധ്യത; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍