IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഐപിഎലിൽ 2025 ലെ ആദ്യ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. ആരാധകർ കാത്തിരുന്ന രാജകീയ തിരിച്ച് വരവാണ് താരം ഇന്ന് നടത്തിയത്. 31 പന്തിൽ 6 ഫോറും നാല് സിക്സറുകളും അടക്കം 56 റൺസാണ് രഹാനെ അടിച്ച് കേറ്റിയത്. തുടക്കത്തിൽ തന്നെ ഓപണർ ക്വിന്റൺ ഡി കോക്ക് (4) പുറത്തായപ്പോൾ മത്സരം ആർസിബിയുടെ വരുതിയിലായിരുന്നു.

എന്നാൽ കൊൽക്കത്തയുടെ മറ്റൊരു ഓപണർ ബാറ്റ്‌സ്മാനായ സുനിൽ നരൈൻ (44) റൺസ് നേടി രഹാനെയ്ക്ക് മികച്ച പിന്തുണ നൽകിയപ്പോൾ 10 ഓവറിൽ 100 റൺസ് കടന്നിരുന്നു. നിലവിൽ 16 ഓവർ പൂർത്തിയാകുന്നതിനു മുൻപ് തന്നെ 150 റൺസ് നേടി കൊൽക്കത്തയുടെ 5 വിക്കറ്റുകൾ നഷ്ടമായി. ബെംഗളുരുവിനു വേണ്ടി കൃണാൽ പാണ്ട്യ മൂന്ന് വിക്കറ്റുകളും, ജോഷ് ഹേസൽവുഡ്, റാഷിക്ക് സലാം സുയാഷ്‌ ശർമ്മ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്:

അജിങ്ക്യ രഹാനെ, ക്വിന്റൺ ഡി കോക്ക്, സുനിൽ നരൈൻ, വെങ്കിടേഷ് അയ്യർ, അംകൃഷ് രഘുവൻഷി, റിങ്കു സിങ്, ആന്ദ്രേ റസ്സൽ, രാമൺദീപ് സിങ്, സ്‌പെൻസർ ജോൺസൻ, ഹർഷിത്ത് റാണ, വരുൺ ചക്രവർത്തി.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്:

രജത്ത് പട്ടീദാർ, വിരാട് കോഹ്ലി, ഫിൽ സാൾട്ട്, ലിയാം ലിവിങ്സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, കൃണാൽ പാണ്ട്യ, റാഷിക്ക് സലാം, സുയാഷ്‌ ശർമ്മ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും