IPL 2025: എന്നെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയ അണ്ണന്മാർക്ക് ഞാൻ ഈ സെഞ്ചുറി സമർപിക്കുന്നു; ഹൈദരാബാദിൽ ഇഷാൻ കിഷന്റെ മാസ്സ് മറുപടി

ഐപിഎലിൽ രണ്ടാം മത്സരത്തിൽ രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ നേടി സൺ റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോൾ ഹൈദരാബാദ് 20 ഓവറിൽ 286 റൺസ് നേടി. രാജസ്ഥാന് വിജയ ലക്ഷ്യം 287 റൺസ്. ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ വന്നവനും നിന്നവനും പോയവനും എല്ലാം തകർപ്പൻ പ്രകടനമാണ് സൺ റൈസേഴ്സിനായി കാഴ്ച വെച്ചതും.

നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ട താരം ഐപിഎലിലൂടെ തന്റെ രാജകീയ തിരിച്ച് വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. 47 പന്തിൽ 11 ഫോറും, 6 സിക്സറുകളുമടക്കം 106 റൺസാണ് ഇഷാൻ അടിച്ചെടുത്തത്. വിമർശകർക്കുള്ള മറുപടി അദ്ദേഹം ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐയുടെ നിർദേശം കേൾകാത്തതിനാലായിരുന്നു താരത്തെ പ്രധാന കോൺട്രാക്ടിൽ നിന്ന് പുറത്താക്കിയത്. മെഗാ താരലേലത്തിൽ മുംബൈ ഇന്ത്യൻസും കൈവിട്ടു. ഇതോടെ താരത്തെ സ്വന്താമാക്കിയത് ഹൈദെരാബാദാണ്. എന്നാൽ ആ പൈസ ഇപ്പോൾ വസൂൽ ആയെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇഷാൻ കിഷനെ കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവരുടെ മികവിലാണ് സൺ റൈസേഴ്‌സ് 286 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്കോർ നേടുന്ന ടീമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്.

ബോളിങ്ങിലും, ഫീൽഡിങ്ങിലും മോശമായ പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്‌ച വെച്ചത്. ജോഫ്ര ആർച്ചർ 4 ഓവറിൽ വിക്കറ്റുകൾ ഒന്നും നേടാതെ 76 റൺസ് കൊടുത്തു. തുഷാർ ദേശ്പാണ്ഡെ 44 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, മഹേഷ് തീക്ഷണ 52 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സന്ദീപ് ശർമ്മ 51 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്