IPL 2025: 156 കോടിയുടെ തട്ടിപ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിലെ ദുരന്ത ഇലവൻ നോക്കാം; പട്ടികയിൽ ഇടം നേടി പ്രമുഖർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18 ആം സീസൺ അതിന്റെ അവസാനത്തിലേക്ക് കടക്കുകയാണ്. ടീമുകൾ എല്ലാം ആവേശത്തിൽ അതിന്റെ പ്ലേ ഓഫ് ഉറപ്പിക്കാൻ ചിലർ ഇപ്പോൾ തന്നെ പുറത്തായി കഴിന്. പ്രമുഖ ടീമുകളായ മുംബൈ, ബാംഗ്ലൂർ ഒകെ പോയിന്റ് പട്ടികയിൽ മുന്നിൽ നിൽക്കുമ്പോൾ ചെന്നൈയുടെയും ഹൈഹരാബാദിന്റെയും രാജസ്ഥാന്റെയും അവസ്ഥ കഷ്ടമാണ്.

മെഗാ ലേലത്തിന് മുമ്പ് തങ്ങൾക്ക് കിട്ടിയ തുകയുടെ വലിപ്പം നോക്കി ചിലർ നല്ല പ്രകടനം നടത്തിയപ്പോൾ ചെറിയ തുക കിട്ടിയിട്ടും ചിലർ അതിന്റെ നൂറിരട്ടി മികവ് കാണിച്ചപ്പോൾ ചില ” കോടീശ്വരന്മാർ” അതിദയനീയമായി. അങ്ങനെ നോക്കിയാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫ്ലോപ്പ് ഇലവൻ നമുക്ക് നോക്കാം:

1-ജെയ്ക്ക് ഫ്രേസർ-മക്ഗുർക്ക് ✈️ (9cr)- ഡൽഹി ക്യാപിറ്റൽസ് ഏറെ പ്രതീക്ഷയോടെ ആർടിഎം ഉപയോഗിച്ച് ടീമിലെത്തിച്ച താരം വമ്പൻ ഫ്ലോപ്പായി. 6 മത്സരങ്ങളിൽ നിന്നായി നേടാനായത് 55 റൺ മാത്രമാണ്.

2-ഇഷാൻ കിഷൻ (11.25cr)- സൺറൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ ടീമിന്റെ ശക്തി കൂറ്റൻ ആയിട്ടാണ് ഇഷാനെ ടീമിൽ എത്തിച്ചത്. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി കലക്കൻ ആയി തുടങ്ങിയ താരത്തിന് പിന്നെ പിഴച്ചു. 10 മത്സരങ്ങളിൽ നിന്നായി നേടാനായത് 196 മാത്രമാണ്. ആദ്യ മത്സരത്തിലെ 106 റൺ പ്രകടനം ഒഴിച്ചുനിർത്തിയാൽ ഓർക്കാൻ ഒന്നും ഇല്ല.

3-വെങ്കിടേഷ് അയ്യർ (23.75cr)- കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ കിരീട വിജയത്തിൽ അതിനർണായക പങ്ക വഹിച്ച താരമായിരുന്നു വെങ്കിടേഷ്. ഈ സീസണിൽ അതിനാൽ തന്നെ വലിയ തുകക്ക് താരത്തെ ടീമിൽ വിളിച്ചെടുത്ത കൊൽക്കത്തയ്ക്ക് പിഴച്ചു. 11 മത്സരങ്ങളിൽ നിന്നായി താരത്തിന് നേടാനായത് 196 റൺ മാത്രമാണ്. ആകെ ഓർത്തിരിക്കാനുള്ളത് ഒരു അർദ്ധ സെഞ്ച്വറി പ്രകടനം മാത്രം.

4- ഋഷഭ് പന്ത് (c&wk) (27cr)- ഫ്ലോപ്പ് ഇലവനിൽ ഏറ്റവും ദുരന്തം. രാഹുലിന് പകരം ലക്നൗ ടീമിലെത്തിച്ച താരം വമ്പൻ ദുരന്തമായി. 11 മത്സരങ്ങളിൽ നിന്നായി നേടിയത് 128 റൺ മാത്രം. നായകൻ എന്ന നിലയിലും കാര്യമായ ഒന്നും ചെയ്യാനായില്ല.

5-ഹെറ്റ്മെയർ ✈️(14cr)- രാജസ്ഥാന്റെ വമ്പനടിക്കാരൻ താരത്തിന് ഇത്തവണ പിഴച്ചു. കഴിഞ്ഞ സീസണിൽ കാണിച്ച മികവിന്റെ നാലിലൊന്ന് പോലും ഈ സീസണിൽ കാണിക്കാത്ത താരം 12 മത്സരങ്ങളിൽ നിന്ന് നേടിയത് 216 റൺ മാത്രം. ഫിനിഷിങ് ജോലി പലപ്പോഴും നിര്വഹിക്കുന്നതിലും താരം പരാജയമായി.

6-ഡേവിഡ് മില്ലർ ✈️ (7.5cr) – ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മില്ലറിനും ദുരന്ത സീസൺ ആയിരുന്നു ഇത്. 11 മത്സരങ്ങളിൽ നിന്ന് നേടിയത് 153 റൺ മാത്രമാണ്.

7-രവിചന്ദ്രൻ അശ്വിൻ (9.75cr) – ബുദ്ധിപരമായ ബോളിങ്ങിലൂടെ ബാറ്റ്‌സ്മാന്മാരുടെ ഉറക്കം കെടുത്തുന്ന അശ്വിനും പരാജയമായി. താരത്തെ ടീമിലേക്ക് തിരികെ എത്തിച്ച ചെന്നൈക്ക് യാതൊരു ഗുണവും ഉണ്ടായില്ല. 7 മത്സരങ്ങളിൽ നിന്നായി 12 റൺ മാത്രമെടുത്ത താരം നേടിയത് 5 വിക്കറ്റ് മാത്രം.

8- രവീന്ദ്ര ജഡേജ (18cr) – ചെന്നൈയുടെ ഈ സീസണിലെ പരാജയത്തിന് കാരണം ജഡേജയുടെ സ്ഥിരത കുറവ് തന്നെയാണ് പറയാം. 11 മത്സരങ്ങളിൽ നിന്ന് 260 നേടിയ താരം നേടിയത് 7 വിക്കറ്റ് മാത്രം. ചെന്നൈയിലെ സ്വന്തം മണ്ണിൽ ജഡേജക്ക് മികവ് കാണിക്കാനായില്ല.

9-വഹിന്ദു ഹസരങ്ക✈️ (5.25cr) – 2022 സീസണിലൊക്കെ 26 വിക്കറ്റ് വീഴ്ത്തി തിളങ്ങിയ താരം ഈ സീസണിൽ നേടിയത് 10 വിക്കറ്റ് മാത്രം. രാജസ്ഥാൻ പ്രതീക്ഷിച്ച പ്രകടനം തരത്തിൽ നിന്ന് ഉണ്ടായില്ല.

10-തുഷാർ ദേഷ്പാണ്ടേ(6.5cr) – റൺ വിട്ടുകൊടുക്കാൻ പിശുക്കില്ലാത്ത താരത്തിന് വിക്കറ്റ് എടുക്കാനും മടിയാണെന്ന് പറയാം. 8 മത്സരങ്ങളിൽ നിന്നായി 270 റൺ വിട്ടുകൊടുത്ത താരം നേടിയത് 6 വിക്കറ്റ് മാത്രം.

11-മുഹമ്മദ് ഷമി(10cr) – കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ ശമിക്ക് ഇത്തവണ പിഴച്ചു. 9 മത്സരങ്ങളിൽ നിന്നായി നേടാനായത് 6 വിക്കറ്റ് മാത്രം.

Impact player
12-ധൃവ് ജൂരെൽ(14cr) – താരത്തിനും സഞ്ജുവിന്റെ അഭാവത്തിൽ കാര്യമായ ഒന്നും ചെയ്യാൻ ആയില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക