IPL 2024: വിരാട് കോഹ്‌ലിയുടെ ഷേഡുകൾ ഉള്ള താരത്തെ ഞാൻ ഇന്നലെ കണ്ടു, ആ സ്റ്റൈൽ ക്രിക്കറ്റ് കളിക്കാൻ ഇനി അവൻ ഉണ്ടാകും; ഇർഫാൻ പത്താൻ പറഞ്ഞത് ഇങ്ങനെ

ഇന്നലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ തൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണ് ശുഭ്മാൻ ഗിൽ കളിച്ചത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ 48 പന്തിൽ 5 ഫോറും 4 സിക്സും സഹിതം 89 റൺസ് നേടി പുറത്താകാതെ നിന്നു. 20 ഓവറിൽ 199/4 എന്ന നിലയിൽ ജിടി സ്‌കോർ ചെയ്ടഗപ്പോൾ 185.41 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഗിൽ സ്കോർ ചെയ്തത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഗില്ലിന്റെ പ്രകടനം തന്നെയാണ് ഗുജറാത്തിന്റെ പോസിറ്റീവ് ആയി മാറിയത്.

പേസർമാരെയും സ്പിന്നർമാരെയും ഗിൽ അനായാസം കളിച്ചു, പ്രത്യേകിച്ച് കാഗിസോ റബാഡയെ അദ്ദേഹം നന്നായി തന്നെയാണ് നേരിട്ടത്. ഐപിഎൽ 2024ൽ സ്വന്തം തട്ടകത്തിൽ വെച്ച് ഗുജറാത്തിൻ്റെ യുവ ക്യാപ്റ്റൻ എക്‌സ്‌പ്രസ് പേസറെ ഫോറും സിക്‌സും പറത്തി. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ 24-കാരൻ്റെ ബാറ്റിംഗ് മാസ്റ്റർക്ലാസിനെ പലപ്പോഴും പ്രശംസിച്ചിട്ടുണ്ട്. വെറ്ററൻ ഓൾറൗണ്ടർ ഗില്ലിനെ പ്രശംസിക്കുകയും താരത്തെ വിരാട് കോലിയുമായി താരതമ്യം ചെയ്യുകയും ചെയ്തു.

“അദ്ദേഹത്തിൻ്റെ ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ ഷേഡുകൾ ഉണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയും സിംഗിൾസിലും ഡബിൾസിലും ശ്രദ്ധ കേന്ദ്രീകരിച്ച രീതിയും വിരാട് തൻ്റെ ഇന്നിംഗ്‌സിൽ പൊതുവെ ചെയ്യുന്നതുപോലെയായിരുന്നു. സ്ലോഗിംഗ് അല്ലെങ്കിൽ അസാധാരണമായ ഷോട്ടുകൾ കളിച്ചില്ലെങ്കിലും ഗിൽ അപകടരഹിത ക്രിക്കറ്റ് കളിച്ചു. സ്‌ട്രൈക്ക് റേറ്റ് 180-ന് മുകളിൽ നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തൻ്റെ ഇന്നിംഗ്‌സ് രൂപപ്പെടുത്താൻ ഇഷ്ടപ്പെടുന്ന വിരാട് മോഡൽ ഇന്നിംഗ്സ് തന്നെയാണ് ഇന്നലെ കണ്ടത്.” ഇർഫാൻ പറഞ്ഞു.

“അവൻ തളരാതെ കളിച്ചു. ഹാംസ്ട്രിംഗിൽ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും സ്കോറുകാർഡിന് വേഗം കൂട്ടിയത് ആ ഇന്നിങ്‌സാണ്. കഗിസോ റബാഡയെപ്പോലുള്ള ബൗളർമാർ ടീമിലുള്ള പഞ്ചാബിനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു,” ഇർഫാൻ പത്താൻ പറഞ്ഞു.

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിന് പിന്നാലെ 2022 ലെ ചാമ്പ്യന്മാരെ നയിക്കാനുള്ള ചുമതല ഗില്ലിന് ലഭിച്ചു. പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് ഗില്ലിന്റെ ടീം.

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി