ഐപിഎല്‍ 2024: ഒന്‍പതില്‍ എട്ടിലും വിജയം, റോയല്‍സിന്റെ വിജയരഹസ്യം എന്ത്?; വെളിപ്പെടുത്തി സഞ്ജു

ഐപിഎലില്‍ സ്വപ്‌നതുല്യമായ കുതിപ്പ് തുടരുകയാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ ഇതുവരെ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ എട്ടിലും അവര്‍ വിജയിച്ചു. ഇപ്പോഴിതാ റോയല്‍സിന്റെ ഈ വിജയകുതിപ്പിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ സഞ്ജു.

ഈ സീസണിലെ വിജയക്കുതിപ്പിനു പിന്നില്‍ ഒരുപാട് പ്ലാനിങ്ങുണ്ട് തിരശീലയ്ക്കു പിറകില്‍ ഒരുപാട് പ്ലാനിംഗുകള്‍ നടന്നിട്ടുണ്ട്. ഞങ്ങള്‍ വളരെ നന്നായിട്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അല്‍പ്പം ഭാഗ്യമുള്ളവരും കൂടിയാണ്. ഈയൊരു പ്രക്രിയ ശരിയായി തുടരേണ്ടത് ആവശ്യമാണ്. ടീം മീറ്റിങ്ങുകളില്‍ പ്രക്രിയകള്‍ ടിക്ക് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഒരു സമയത്തു ഒരു മല്‍സരം മാത്രമേയുള്ളൂ- സഞ്ജു പറഞ്ഞു.

വിക്കറ്റിനു പിന്നില്‍ നില്‍ക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വലിയ ഭാഗ്യവാനാണ്. കാരണം ഇവിടെ നില്‍ക്കുമ്പോള്‍ പിച്ചിനെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ എനിക്കു സാധിക്കും. ഈ മല്‍സരത്തില്‍ ന്യൂബോളില്‍ ബോളര്‍മാര്‍മാര്‍ക്കു അല്‍പ്പം ആനുകൂല്യം ലഭിച്ചിരുന്നു. അതിനു ശേഷം ബാറ്റ് ചെയ്യാന്‍ മികച്ച വിക്കറ്റും കൂടിയായിരുന്നു ഇത്. പവര്‍പ്ലേയില്‍ ഒരോവര്‍ ബോള്‍ ചെയ്യാനെത്തിയവരെല്ലാം നല്ല പ്രകടനം തന്നെ കാഴ്ചവെച്ചു- സഞ്ജു പറഞ്ഞു.

മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച യുവതാരം ധ്രുവ് ജുറേലിനെ സഞ്ജു പ്രശംസിച്ചു. ഈ ഫോര്‍മാറ്റില്‍ ഫോമെന്നത് താല്‍ക്കാലികം മാത്രമാണ്. ജുറേലിനെ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നു. നെറ്റ്സില്‍ ജുറേല്‍ ഒരു മണിക്കൂറൂം രണ്ടു മണിക്കൂറുമെല്ലാം ബാറ്റിംഗില്‍ പരിശീലനം നടത്താറുണ്ട്- സഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ