ഐപിഎൽ 2024 : പൊളിച്ചടുക്കി തുടങ്ങി സഞ്ജു സാംസൺ, അപൂർവ നേട്ടം സ്വന്തമാക്കി താരം; രാജസ്ഥാൻ മികച്ച സ്കോറിലേക്ക്

സ്ഥിരത ഇല്ല സ്ഥിരത ഇല്ല എന്ന പരാതി ഏറ്റവും കൂടുതൽ കേൾക്കുന്ന താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. എന്നാൽ ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ സഞ്ജു സാംസൺ തകർപ്പൻ അർദ്ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. തുടർച്ചയായ അഞ്ചാം സീസണിലാണ് ആദ്യ മത്സരത്തിൽ തന്നെ സഞ്ജു അർദ്ധ സെഞ്ച്വറി നേട്ടം കുറിക്കുന്നത്. ടോസ് നേടി രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു .

രണ്ട് ബൗണ്ടറികൾ ഒകെ നേടി മനോഹരമായി തുടങ്ങിയ ജോസ് ബട്ട്ലറുടെ (11 ) വിക്കറ്റാണ് ആദ്യം രാജസ്ഥാന് നഷ്ടമായത്. ആ സമയത്ത് സ്‌കോറിൽ ബോർഡിൽ ഉണ്ടായിരുന്നത് 13 റൺസ് മാത്രം ആയിരുന്നു. പിന്നാലെ എത്തിയ സഞ്ജുവിനെ സാക്ഷിയാക്കി ജയ്‌സ്വാൾ സ്കോർ ബോർഡ് ഉയർത്തി. താരം മനോഹരമായ ഫോമിൽ ആയിരുന്നു കളിച്ചത്. എന്നാൽ വലിയ സ്കോർ ലക്ഷ്യമാക്കി മുന്നേറിയ താരത്തെ മോഷിൻ ഖാൻ മടക്കി. ജയ്‌സ്വാൾ 24 റൺസ് നേടിയിരുന്നു.

ശേഷം റിയാൻ പരാഗിനൊപ്പം ക്രീസിൽ ഉറച്ച സഞ്ജു ശരിക്കും ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്. വിക്കറ്റുകൾക്ക്ക് ഇടയിൽ ഉള്ള ഓട്ടത്തിലൂടെ ആണെങ്കിലും വമ്പൻ അടികളിലൂടെ ആണെങ്കിലും താരം മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ റിയാൻ പരാഗ് ഏറെ നാളുകൾക്ക് ശേഷം മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കളിച്ചു.

അതിനിടയിൽ ആയിരുന്നു സഞ്ജുവിനെ അർദ്ധ സെഞ്ച്വറി പിറന്നത്. നിലവിൽ 42 പന്തിൽ 62 എടുത്താണ് രാജസ്ഥാൻ നായകൻ നിൽകുന്നത്. പരാഗ് 44 ഷിമ്രോൺ ഹെറ്റ്മെയർ 5 എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായ രാജസ്ഥാൻ 150 – 4 എന്ന നിലയിലാണ് നിൽകുന്നത് .

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം