IPL 2024: സഞ്ജു ഗെയിം റീഡര്‍ എന്ന നിലയില്‍ അസാധ്യമായ രീതിയില്‍ മെച്ചപ്പെട്ടിരിക്കുന്നു, സംശയമുള്ളവര്‍ മുംബൈക്കെതിരായ മത്സരം നോക്കിയാല്‍ മതി

സഞ്ജു ഈസ് ടെറിഫിക് ആസ് എ ക്യാപ്റ്റന്‍. ബ്രെവിസിനൊരു ഷോര്‍ട്ട് തേഡ് മാന്‍ ഇടുന്നു, അറ്റാക്ക് ചെയ്യുന്നു. വിക്കറ്റ് എടുക്കുന്നു. പവര്‍ പ്‌ളേക്ക് ശേഷം ആവേഷിന്റെ ആദ്യ ഓവര്‍ കഴിയുമ്പോള്‍ മുംബൈ ബാറ്റര്‍മാര്‍ പേസിനെ അനായാസം കൈകാര്യം ചെയ്യുന്നത് തിരിച്ചറിഞ്ഞു രണ്ടറ്റത്ത് നിന്നും സ്പിന്‍ വരുന്നു. ഹാര്‍ദ്ദിക് വീണ ശേഷം വീണ്ടും ആവേഷ് വരുന്നു. ബൗളിംഗ് ചെഞ്ചസ് കിറു കൃത്യമാണ്.

അമ്പയറുടെ ഒരു വൈഡ് കോള്‍ റിവ്യൂ ചെയ്യുന്നത് ശ്രദ്ധിക്കുക. ക്യാച്ചിനല്ല റിവ്യൂ പോകുന്നത്, വൈഡിനാണ്, പന്ത് ബാറ്റിലോ പാഡിലോ ടച് ചെയ്തിട്ടുണ്ടെന്നു സഞ്ജുവിന് ഉറപ്പായത് കൊണ്ട് ബാറ്റര്‍ ഔട്ട് ആണെങ്കിലും അല്ലെങ്കിലും റിവ്യൂ പോകില്ലായിരുന്നു. സഞ്ജു സാംസണ്‍ ഗെയിം റീഡര്‍ എന്ന നിലയില്‍ അസാധ്യമായ രീതിയില്‍ മെച്ചപ്പെട്ടിരിക്കുന്നു.

വാംഖഡേ മൂവ് മെന്റ് ഓഫര്‍ ചെയ്യുന്നു, രാജസ്ഥാന്റെ ന്യു ബോള്‍ പെയര്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. ട്രെന്റ് ബോള്‍ട്ട് ഈ ഫോര്‍മാറ്റില്‍ തന്നെ അപകടകാരിയാക്കുന്ന ഒരേയൊരു പിരീഡ് കൃത്യമായി ഉപയോഗിക്കുന്നു. പന്ത് വലത് കയ്യനില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്നു, വലത് കയ്യനിലേക്ക് കൊണ്ട് വരുന്നു. ടിപ്പിക്കല്‍ ടെസ്റ്റ് മാച്ച് ലെങ്ത്തുകള്‍, മുംബൈ ടോപ് ഓര്‍ഡര്‍ തകരുന്നു.

ചാഹാല്‍ ഈസ് എ സ്മാര്‍ട്ട് ഓപ്പറേറ്റര്‍, പേസ് വേരി ചെയ്തു ഹര്‍ദ്ദിക്കിനെ വീഴ്ത്തുന്നു, ഹിറ്റിങ് ആര്‍ക്കില്‍ പന്ത് നല്‍കാതെ വൈഡ് ആയി എറിഞ്ഞു തിലക് വര്‍മയെയും. 4 ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ്. തങ്ങളുടെ പ്രധാനപ്പെട്ട ബൗളറായ സന്ദീപ് ശര്‍മ്മയുടെ അഭാവത്തിലും മുംബൈയെ അവരുടെ സ്വന്തം തട്ടകത്തില്‍ ക്ലിനിക്കലായി ഔട്ട് പ്ലെ ചെയ്യുന്നു.

എഴുത്ത്: സംഗീത് ശേഖര്‍
കടപ്പാട്: ക്രിക്കറ്റ്വൈബ്സ്

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്