IPL 2024: ആ പയ്യന് ശാന്തമായി ഉറങ്ങാൻ വേണ്ടിയെങ്കിലും നിങ്ങൾ ആ പ്രവൃത്തി നിർത്തുക, ആരാധകരോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് ക്രിക്കറ്റ് ആരാധകരുടെ വിമർശനം തുടരുമ്പോൾ രവി ശാസ്ത്രി അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ട് വർഷത്തിന് ശേഷം ഫ്രാഞ്ചൈസിയിലേക്ക് മടങ്ങിയെത്തിയ പാണ്ഡ്യ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി ചുമതലയേറ്റത് മുതൽ വിമർശനം കേൾക്കുകയാണ്. അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് അവരെ നയിച്ച രോഹിത് ശർമ്മയെ പുറത്താക്കാനുള്ള മാനേജ്‌മെൻ്റിൻ്റെ തീരുമാനത്തിൽ വിശ്വസ്തരായ എംഐ ആരാധകർ തിരിഞ്ഞത് ഹാർദിക്കിന് എതിരെയാണ്. തൽഫലമായി, അവസാന മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ കാണികൾ കൂവി.

സീസണിൽ മുംബൈയുടെ തുടക്കം കൂടി മോശമായതോടെ ഹാർദിക്കിന് വിമർശനം കൂടി . പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിലവിൽ മുംബൈയുടെ സ്ഥാനം. എന്നിരുന്നാലും തന്റെ പ്രിയ താരങ്ങളിൽ ഒരാളെ പിന്തുണച്ച് എത്തിയ ശാസ്ത്രി, എംഐയെയും പാണ്ഡ്യയെയും പിന്തുണച്ച് വരികയും ഓൾറൗണ്ടറുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്നതിനാൽ ആരാധകരോട് ശാന്തത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

“വർഷങ്ങളായി നിങ്ങൾ ടീമിനെ പിന്തുണച്ചു. വെറും 2-3 മത്സരങ്ങളിൽ, അവർ ഒരു മോശം ടീമാകില്ല. അവർ 5 തവണ ചാമ്പ്യന്മാരാണ്, എല്ലാത്തിനുമുപരി, അവർക്ക് ഒരു പുതിയ ക്യാപ്റ്റനുണ്ട്. ക്ഷമയോടെയിരിക്കുക, നിങ്ങൾക്ക് അറിയാമല്ലോ? നിങ്ങളെപ്പോലെയുള്ള ഒരു പാവം മനുഷ്യന് ഈ അവസ്ഥ ഇനി വരരുത്. പകലിൻ്റെ അവസാനം അയാൾക്ക് രാത്രി ഉറങ്ങണം. അതിനാൽ അതിനെക്കുറിച്ച് ചിന്തിക്കൂ, ശാന്തനാകൂ, ”രവി ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

മുൻ ഇന്ത്യൻ കോച്ച് പാണ്ഡ്യയോട് ശാന്തമായും ക്ഷമയോടെയും തുടരാൻ ഉപദേശിച്ചു, മത്സരങ്ങൾ വിജയിക്കാൻ തുടങ്ങുമ്പോൾ എല്ലാം മാറുമെന്ന് നിർദ്ദേശിച്ചു.

“ശാന്തമായി ഇരിക്കുക ‘ എന്നതാണ് എൻ്റെ കാര്യം. ടീമിന്റെ മികച്ച പ്രകടനത്തിന് ആവശ്യവും കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക . കുറച്ച് മികച്ച പ്രകടനങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവരും എല്ലാം മറക്കുമെന്നും ഓർക്കുക ” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്