കോഹ്‌ലിയുടെ പ്രകടനം പാഴായി, ആര്‍സിബിയുടെ കോട്ടയില്‍ കയറി പണികൊടുത്ത് കെകെആര്‍

ഐപിഎല്‍ 17ാം സീസണില്‍ രണ്ടാം തോല്‍വി വഴങ്ങി ആര്‍സിബി. ഇന്ന് സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. മത്സരത്തില്‍ ആര്‍സിബി മുന്നോട്ടുവെച്ച 183 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ് സ്‌കോറര്‍. താരം 30 ബോളില്‍ 3 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയില്‍ 50 റണ്‍സെടുത്തു. സുനില്‍ നരെയ്ന്‍ 22 ബോളില്‍ 5 സിക്‌സിന്റെയും 2 ഫോറിന്റെയും അകമ്പടിയില്‍ 47 റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് 20 ബോളില്‍ 30, ശ്രേയസ് അയ്യര്‍ 24 ബോളില്‍ 39* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 182 റണ്‍സ് നേടിയത്. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 59 പന്തില്‍ 83 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വിരാട് കോഹ്‌ലിയാണ് ആര്‍സിബിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കെകെആറിനായി ഹര്‍ഷിദ് റാണ, ആന്ദ്രെ റെസ്സല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റ് വീഴ്ത്തി. കെകെആറിന്റെ ഈ സീസണിലെ രണ്ടാം ജയവും ആര്‍സിബിയുടെ രണ്ടാം തോല്‍വിയുമാണിത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ