ഐപിഎല്‍ 2024: ഇത്തവണത്തെ കിരീടം അവന്‍ അര്‍ഹിക്കുന്നു; പക്ഷം പിടിച്ച് റെയ്‌ന

ഐപിഎല്‍ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കെ കിരീടം നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരത്തെ ചൂണ്ടിക്കാണിച്ച് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസവുമായ വിരാട് കോഹ്‌ലിയാണ് ഇത്തവണത്തെ ഐപിഎല്‍ കിരീടം ഏറ്റവും അര്‍ഹിക്കുന്നതെന്ന് റെയ്ന അഭിപ്രായപ്പെട്ടു.

ഐപിഎല്‍ ട്രോഫി കരിയറില്‍ ഒരു തവണയെങ്കിലും നേടാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള താരമാണ് വിരാട് കോഹ്‌ലി. അവന്‍ ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു. വര്‍ഷങ്ങളായി ആര്‍സിബിക്കു വേണ്ടി ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ ഹൃദയവും ആത്മാവും ആര്‍സിബിക്കു നല്‍കിക്കഴിഞ്ഞയാളാണ് കോഹ്‌ലി. ഇത്തവണ ഐപിഎല്‍ കിരീട വിജയം അദ്ദേഹം അര്‍ഹിക്കുന്നു- റെയ്ന പറഞ്ഞു.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോഹ്‌ലി. പക്ഷെ ക്യാപ്റ്റനായോ, കളിക്കാരനായോ ഒരിക്കല്‍പ്പോലും ഐപിഎല്‍ ട്രോഫി സ്വന്തമാക്കാനുള്ള ഭാഗ്യം കോഹ്‌ലിക്കുണ്ടായില്ല. 2009, 2011, 2016 വര്‍ഷങ്ങളില്‍ ഫൈനലില്‍ വരെ എത്തിയതാണ് ആര്‍സിബിയുടെ മികച്ച പ്രകടനം.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമന്‍ കോഹ്‌ലിയാണ്. 237 മല്‍സരങ്ങളില്‍ കളിച്ച താരത്തിന്റെ സമ്പാദ്യം 7263 റണ്‍സാണ്. ഏഴു സെഞ്ച്വറികളും 50 അര്‍ദ്ധ സെഞ്ച്വറികളും ഇതിലുള്‍പ്പെടും.

Latest Stories

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ