IPL 2024: ഹാർദിക്കിന്റെ ഇപ്പോഴുള്ള അവസ്ഥ മാറാൻ അവൻ വിചാരിക്കണം, അദ്ദേഹം അത് ചെയ്താൽ എല്ലാം പഴയത് പോലെയാകും: മൈക്കിൾ ക്ലാർക്ക്

ഹാർദിക് പാണ്ഡ്യ തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം. കരിയറിന് തുടക്കം കുറിച്ച, തന്നെ എല്ലാം എല്ലമാക്കിയ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിച്ചു, ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് അദ്ദേഹത്തെ തിരികെ മുംബൈ ഇന്ത്യൻസ് ട്രേഡ് ചെയ്യുകയും ചെയ്തു. രോഹിത് ശർമ്മയ്ക്ക് പകരം അദ്ദേഹത്തെ അവർ നായകനുമാക്കി. എന്നിരുന്നാലും, ഈ നീക്കം തിരിച്ചടിച്ചു, ഹാർദിക്കിന് ആരാധകരിൽ നിന്ന് വലിയ വിമർശനങ്ങൾ ഉണ്ടാകാൻ ഈ നീക്കം കാരണമായി . ജിടി ആരാധകർ അദ്ദേഹത്തെ വഞ്ചകൻ എന്ന് പറഞ്ഞാണ് കളിയാക്കിയത് എങ്കിൽ രോഹിത്തിൻ്റെ ആരാധകർ അദ്ദേഹത്തെ ട്രോളി കൊന്നു. മുംബൈ തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റതോടെ ഹാർദികിന്റെ നായകസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക് പറയുന്നത് ഇന്ത്യൻ ആരാധകർ അദ്ദേഹത്തെ ട്രോളുന്നത് അത്ര നല്ല കാര്യമല്ല എന്നും സ്വന്തം രാജ്യത്തെ ഒരു താരം ഇത്രമാത്രം വെറുപ്പ് ഏറ്റുവാങ്ങേണ്ട ആവശ്യം ഇല്ലെന്നുമാണ്.

ക്ലാർക്ക് പറഞ്ഞത് ഇങ്ങനെ:

“ഇത് ഞാൻ ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ്. പ്രാദേശിക ആരാധകർ അവരുടെ കളിക്കാരെ ചീത്തവിലിക്കുന്നതും കൂവുന്നതും ആദ്യമായിട്ടാണെന്ന് തോന്നു. ഹാർദിക് മികച്ച താരമാണ്. പക്ഷേ ക്യാപ്റ്റനായും ബാറ്ററായും ബൗളറായും മികച്ച പ്രകടനം പുറത്തെടുക്കണം. വിജയത്തിന് പകരമാവില്ല മറ്റൊന്നും.”

അദ്ദേഹം തുടർന്നു

“തനിക്ക് അനുകൂലമായ കാര്യങ്ങൾ സംഭവിക്കാൻ, മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ തോൽവി പരമ്പര ആദ്യം തന്നെ അവസാനിക്കണം. മുംബൈ ഒരുപാട് ആലോചിച്ചാണ് താരത്തെ ടീമിന്റെ നായകനാക്കിയത്. എന്തായാലും മാറ്റങ്ങൾ വരണം എങ്കിൽ ഹാർദിക്കിന്റെ പ്രകടനം മെച്ചപ്പെടണം ”മൈക്കൽ ക്ലാർക്ക് ESPN ഓസ്‌ട്രേലിയയിൽ പറഞ്ഞു.

ഹാർദിക്കിനെ പിന്തുണയ്ക്കാൻ പരസ്യമായി എന്തെങ്കിലും പറയാൻ ക്ലാർക്ക് രോഹിത്തിനോടും പറഞ്ഞു

‘രോഹിത് ഒരു ചാമ്പ്യൻ ക്രിക്കറ്ററും നല്ല വ്യക്തിയുമാണ്. ഹാർദിക്കിനെ പിന്തുണയ്ക്കാൻ അദ്ദേഹം പുറത്ത് വന്ന് എന്തെങ്കിലും പരസ്യമായി പറയേണ്ടതുണ്ട്. ഇരുവർക്കും എംഐയെ വീണ്ടും വിജയിപ്പിക്കാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ എത്രയും വേഗം വിജയവഴിയിൽ എത്തുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും