IPL 2024: നരെയ്നെതിരായ ഡിആര്‍എസ് പിഴവ്, കുറ്റം കാണികളുടെ തലയിലിട്ട് റിഷഭ് പന്ത്

ഐപിഎലില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കെകെആറിനെതിരെ 106 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഡിസി ക്യാപ്റ്റന്‍ റിഷഭിനു സംഭവിച്ച വലിയൊരു അബദ്ധമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. കെകെആറിന്റെ ഹീറോയായ സുനില്‍ നരെയ്നെ തുടക്കത്തില്‍ തന്നെ മടക്കാനുള്ള സുവര്‍ണാവസരം പന്ത് നഷ്ടപ്പെടുത്തിയിരുന്നു.

ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാമത്തെ ഓവറിലായിരുന്നു സംഭവം. വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്ക നരെയ്ന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ റിഷഭ് ക്യാച്ചെടുത്തെങ്കിലും അംപയര്‍ ഔട്ട് നല്‍കിയില്ല. റിവ്യു എടുത്തിരുന്നെങ്കില്‍ അതു ഉറപ്പായും ഔട്ടായിരുന്നു. പക്ഷെ റിഷഭ് റിവ്യു എടുത്തില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിഴവ് തനിക്കു സംഭവിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സ്റ്റേഡിയത്തിലെ കാണികളുടെ ബഹളം വളരെ കൂടുതലായിരുന്നു. കൂടാതെ സ്‌ക്രീനില്‍ ഡിആര്‍എസ് ടൈമര്‍ ഞാന്‍ കണ്ടതുമില്ല. ഡിആര്‍എസ് സ്‌ക്രീനിന്റെ കാര്യത്തിലും ചില പ്രശ്നങ്ങളുണ്ടായിരുന്നു. ചില കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ സാധിക്കും, ചിലതാവട്ടെ നിയന്ത്രിക്കാനും കഴിയില്ല. ഒഴുക്കിനോടൊപ്പം നിങ്ങള്‍ പോവേണ്ടത് ആവശ്യമാണ്- റിഷഭ് പറഞ്ഞു.

തനിക്ക് ലഭിച്ച ജീവന്‍ മുതലാക്കിയ നരെയ്ന്‍ അടിച്ചു തകര്‍ത്തുകളിച്ചു ടീമിന്റെ ടോപ് സ്‌കോററായി. 39 ബോള്‍ നേരിട്ട താരം ഏഴ് വീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയില്‍ 85 റണ്‍സാണ് അടിച്ചെടുത്തത്.

Latest Stories

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?