IPL 2024: മത്സരത്തിന് മുമ്പ് ആ ഒരു ബൗളറോട് മാത്രം സംസാരിക്കരുത് ഒരു ബാറ്ററും, സംസാരിച്ചാൽ അവൻ നിങ്ങളെ തകർത്തെറിയും; ഇന്ത്യൻ താരത്തെക്കുറിച്ച് അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെയുള്ള സീസണുകൾ പലതും നോക്കിയാൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യൻ ബോളർമാർ പലർക്കും സാധിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, മോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ എല്ലാം ഈ കാലഘട്ടത്തിൽ അതാത് ടീമുകൾക്കായി മികച്ച പ്രകടനം നടത്തിയവരാണ്. അതേസമയം മത്സരത്തിന് മുമ്പ് ബാറ്റർമാർ ഒരു കാരണവശാലും സംസാരിക്കാൻ പാടില്ലാത്ത ഒരു ബോളറെ തിരഞ്ഞെടുത്തിരിക്കുകയാണ് ചെന്നൈയുടെ മുൻ താരം അമ്പാട്ടി റായിഡു.

രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെക്കുറിച്ചാണ് മുൻ സിഎസ്‌കെ, എംഐ താരം സംസാരിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് യൂസി, 149 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തി.

ചാഹൽ ഏറ്റവും അപകടകാരിയായ ബൗളറാണെന്ന് റായിഡു പറഞ്ഞു. “നിങ്ങൾ ഒരു ബാറ്ററാണെങ്കിൽ, നിങ്ങൾ യുസ്‌വേന്ദ്ര ചാഹലിനോട് അധികം സംസാരിക്കരുത്, കാരണം നിങ്ങൾ അങ്ങനെ ചെയ്താൽ, അവൻ നിങ്ങളെ കളിയിൽ കുഴപ്പത്തിലാക്കും. അവൻ ഒരു ചെസ്സ് കളിക്കാരനാണ്, മത്സരത്തിന് മുമ്പ് ബാറ്റർമാരുടെ മനസ്സ് വായിക്കുകയും പിന്നീട് അവരുടെ തകർച്ച ആസൂത്രണം ചെയ്യുകയും ചെയ്യുന്നു, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ഐപിഎൽ 2024 ലും മികച്ച പ്രകടനം തുടരുന്ന ചാഹൽ ഇതുവരെയുള്ള നാല് മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റ് നേടി മുൻനിര വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ മുന്നിൽ നിൽക്കുകയാണ്.

Latest Stories

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ

IPL 2024: തകർപ്പൻ വിജയത്തിന് പിന്നാലെ തനിനിറം കാട്ടി കോഹ്‌ലി, വീഡിയോ വൈറൽ

'ആരോപണം അടിസ്ഥാനരഹിതം, മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല'; കമ്പി മാറിയിട്ടെന്ന പരാതിയിൽ അസ്ഥിരോഗവിഭാഗം മേധാവി

ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട യുവാവ് അറസ്റ്റില്‍; അതിക്രമം അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്