ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

മുംബൈ ഇന്ത്യന്‍സിനെ 18 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎലിലെ തങ്ങളുടെ ഒമ്പതാം വിജയം രേഖപ്പെടുത്തി. ഇതോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ അവര്‍ പ്ലേഓഫിലേക്ക് യോഗ്യത നേടി. പക്ഷേ പ്ലേഓഫ് സന്തോഷത്തില്‍ നില്‍ക്കുന്ന കെകെആറിന് നിരാശ സമ്മാനിച്ച് ടീം താരത്തിന് പിഴ വിധിച്ചിരിക്കുകയാണ് ബിസിസിഐ.

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിംഗിന് മോശം പെരുമാറ്റത്തിന്റെ പേരില്‍ ബിസിസിഐ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി. ഈഡന്‍ ഗാര്‍ഡന്‍സില്‍ മുംബൈയ്ക്കെതിരായ മത്സരത്തില്‍ താരം പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നായിരുന്നു ആരോപണം. മാച്ച് റഫറി ചുമത്തിയ കുറ്റങ്ങള്‍ രമണ്‍ദീപ് അംഗീകരിച്ചു.

ലെവല്‍ 1 കുറ്റകൃത്യത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമവും നിര്‍ബന്ധവുമാണ്. അതേസമയം താരത്തിന്റെ തെറ്റായ പ്രവൃത്തി എന്താണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. 8 പന്തില്‍ 1 സിക്‌സും 1 ഫോറും സഹിതം പുറത്താകാതെ 17 റണ്‍സ് നേടിയ താരം മത്സരത്തില്‍ മികച്ചുനിന്നിരുന്നു.

മഴമൂലം മത്സരം 16 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മുംബൈയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 139 റണ്‍സില്‍ അവസാനിച്ചു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്