ഒത്തില്ല.., ഒത്തില്ല..,; സ്റ്റാറാവാന്‍ ഇറങ്ങി ചാവാറായി നിതീഷ് റാണ, ഇമ്മാതിരി അടി, ഉടനൊന്നും മറക്കില്ല

ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ കെകെആര്‍ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് യശ്വസി ജയ്‌സ്‌വാള്‍ വക മിന്നും തുടക്കം. കെകെആര്‍ നായകന്‍ നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറില്‍ 26 റണ്‍സാണ് ജയ്‌സ്‌വാള്‍ അടിച്ചെടുത്തത്.

അമിത ആത്മവിശ്വാസത്തില്‍ ആദ്യ ഓവര്‍ തന്നെ ബോള്‍ കൈയിലെടുത്ത കെകെആര്‍ നായകനെതിരെ ആദ്യ ബോളില്‍ തന്നെ ജയ്‌സ്‌വാള്‍ നിലപാടറിയിച്ചു. ആദ്യ ബോള്‍ സിക്‌സര്‍ പായിച്ച താരം രണ്ടാം ബോളും നിലംതൊടാതെ പറത്തി. മൂന്നും നാലും ആറും ബോളില്‍ ഫോറും അഞ്ചാം ബോളില്‍ ഡബിളും ജയ്‌സ്‌വാള്‍ അടിച്ചെടുത്തു. ആദ്യ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ്.

ഈ മത്സരത്തിലൂടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറായി രാജസ്ഥാന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചാഹല്‍ ചരിത്രപുസ്തകങ്ങളില്‍ ഇടംനേടി . കെകെആര്‍ നായകന്‍ നിതീഷ് റാണയെ തന്റെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കിയാണ് ചാഹല്‍ നാഴികക്കല്ല് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കൊപ്പം സമനില പാലിച്ച ചാഹല്‍ ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ഐപിഎലില്‍ ഇതുവരെ 143 മത്സരങ്ങള്‍ കളിച്ച താരത്തിന്റെ പേരില്‍ 184 വിക്കറ്റുകളാണ് ഉള്ളത്.161 മത്സരങ്ങള്‍ കളിച്ച് 183 വിക്കറ്റ് വീഴ്ത്തിയ ബ്രാവോയാണ് രണ്ടാമത്. 174 വിക്കറ്റ് വീഴ്ത്തിയ പിയൂഷ് ചൗളയാണ് മൂന്നാം സ്ഥാനത്ത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഐപിഎല്‍ 56-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടുകയാണ്. ആരാധകരെ വിസ്മയിപ്പിക്കുന്ന അവിശ്വസനീയമായ പ്രകടനമാണ് രാജസ്ഥാന്‍ നടത്തുന്നത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍