ടീമിനോട് സംഗക്കാരയുടെ മൂന്ന് ചോദ്യം; സഞ്ജുവിനും കൂട്ടര്‍ക്കും ഉത്തരം കണ്ടെത്തിയേ മതിയാവൂ, ഇല്ലെങ്കില്‍ പ്ലേഓഫ് മറന്നേക്കുക

ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ പരാജയ ഭാരവും വെച്ച് നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിന് മുന്നിലേക്ക് മൂന്ന് ചോദ്യങ്ങള്‍വെച്ച് പരിശീലകന്‍ കുമാര്‍ സംഗക്കാര. ഗുജറാത്തിനെതിരായി ദയനീയ തോല്‍വി വഴങ്ങിയ ശേഷം ഡ്രസിംഗ് റൂമില്‍ വച്ച് സംസാരിക്കവെയാണ് സംഗക്കാര താരങ്ങള്‍ക്ക് മുമ്പില്‍ മൂന്നു ചലഞ്ചുകള്‍ വെച്ചിരിക്കുന്നത്.

നമുക്ക് വീണ്ടെടുപ്പിന് ഒരു ദിവസമാണുള്ളത്. നമുക്ക് പിഴവുകളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാം. കൂടാതെ നമുക്കു പഠിക്കാന്‍ കഴിയുന്ന എല്ലാത്തിനെക്കുറിച്ചും ചര്‍ച്ച ചെയ്യാം. പക്ഷെ നിങ്ങളെ സംബന്ധിച്ച് യഥാര്‍ഥ ചോദ്യം ഇതാണ്- മധ്യനിരയില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ എങ്ങനെ പരിഹരിക്കാം, സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള മല്‍സരത്തിന് എങ്ങനെ തയ്യാറെടുക്കാം, നമുക്ക് അവര്‍ക്കെതിരേ എങ്ങനെ മികച്ച ഗെയിം കളിക്കാം എന്നീ മൂന്നു കാര്യങ്ങളാണ്. നിങ്ങളെല്ലാവരും ഇതേക്കുറിച്ച് ചിന്തിക്കണം. മറ്റൊന്നും തന്നെ പറയാനില്ല സങ്കക്കാര പറഞ്ഞു.

നിലവില്‍ 10 മത്സരങ്ങളില്‍നിന്ന് അഞ്ച് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് റോയല്‍സ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും തോല്‍വിയേറ്റു വാങ്ങാനായിരുന്നു റോയല്‍സിന്റെ വിധി. അതിനാല്‍ തന്നെ പ്ലേഓഫ് ഉറപ്പിക്കാന്‍ മുന്നോട്ടുള്ള മത്സരങ്ങളില്‍ ടീമിന് ജയിച്ചേ തീരൂ.

ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്തിനെതിരെ ഒന്‍പത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് റോയല്‍സ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം വെറും 13.5 ഓവറില്‍ ഗുജറാത്ത് മറികടന്നു. ശുഭ്മന്‍ ഗില്ലും (36) വൃദ്ധിമാന്‍ സാഹയും (41 നോട്ടൗട്ട്) ഗുജറാത്തിന് മികച്ച തുടക്കം നല്‍കിയപ്പോള്‍ മൂന്നാമനായി എത്തിയ ഹാര്‍ദിക് പാണ്ഡ്യ (15 പന്തില്‍ 39 നോട്ടൗട്ട്) കൂറ്റനടികളിലൂടെ ജയം വേഗത്തിലാക്കി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'