ഭയക്കണം അവരെ.., കാരണം അവര്‍ തരുന്നത് വലിയ ഒരു സൂചനയാണ്!

രാജസ്ഥാന്‍ പഞ്ചാബ് ഇന്നിതാ ബാംഗ്ലൂരും.. അവര്‍ രണ്ടും കല്‍പ്പിച്ചാണ് മുന്നോട്ടുനീങ്ങുന്നത് കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്ക് ഇന്നവര്‍ മറുപടി ചോദിച്ചു കൊണ്ടേ ഇരിക്കുന്നു. ഒരു സേനാനായകനെ പോലെ അവന്‍ മുംബൈ മധ്യനിരയുടെ കാവല്‍ക്കാരനായി ബാറ്റ് ചലിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..

അതെ സൂര്യകുമാര്‍ യാദവ്.. ലോകത്തിലെ ഏറ്റവും മികച്ച ടി 20 താരമെന്ന് ആവേശത്തോടെ തന്നെ പറയാം. ഇന്നലെയും കണ്ടു ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും അയാള്‍ പറത്തിയ സിക്‌സറുകള്‍. മുംബൈ ഇന്ത്യന്‍സ് അവര്‍ ഇപ്പോള്‍ പ്രതികാരം ചെയ്തു കൊണ്ടിരിക്കുകയാണ് അതിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയാണ് ഇന്നലെയും കാണുവാന്‍ കഴിഞ്ഞതും.

ഐപിഎല്ലിലെ അഞ്ചാം മത്സരം അതും ആര്‍സിബിയുടെ ചിന്നസ്വാമിയില്‍ അന്ന് മുംബൈ ഉയര്‍ത്തിയ 171 റണ്‍സ് 16.2 ഓവറില്‍ മറികടന്നായിരുന്നു റോയല്‍സിന്റെ മറുപടി. എന്നാല്‍ അന്ന് അവര്‍ ചിന്തിച്ചു കാണില്ല ഇതിലും വലിയ മറുപടി മുംബൈ തിരിച്ചുതരുമെന്ന്..

അത് ഇന്നലെ ഉണ്ടായി അതും 16.3 ഓവറില്‍ 200 റണ്‍സ് ചെയ്‌സ് ചെയ്യ്ത്. അവര്‍ തരുന്നത് വലിയ സൂചനയാണ്.. ഭയക്കണം അവരെ. കാരണം അവര്‍ മൈറ്റി മുംബൈ ഇന്ത്യന്‍സ് ആണ്..

എഴുത്ത്: വിനീത് വി.എം

 കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

കൊടകര കുഴല്‍പ്പണ കേസ്; പുതിയ വെളിപ്പെടുത്തല്‍ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടി എഡിജിപി എംആര്‍ അജിത്കുമാര്‍; മെഡല്‍ നല്‍കരുതെന്ന് ഡിജിപി

ഈ സാല കപ്പ് എന്താകുമോ എന്തോ? ബെംഗളൂരു റീടെൻഷനിൽ ആരാധകർ ആശങ്കയിൽ; സംഭവം ഇങ്ങനെ

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ