സി.എസ്‌.കെ ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത എത്തി; നിര്‍ണായക വിവരം പങ്കുവെച്ച് കാശി വിശ്വനാഥന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2023 സീസണിന്റെ അവസാനത്തോടെ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി വിരമിക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സിഎസ്‌കെ സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഎസ് ധോണി 2024ലും സിഎസ്‌കെയ്ക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.

എന്നാല്‍ ധോണി ഇനിയും കളി തുടരുമെന്നതില്‍ മുന്‍ താരങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ട്. ധോണി ഒരു കളിക്കാരനെന്ന നിലയില്‍ ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് മതിയായ സൂചനകള്‍ നല്‍കി കഴിഞ്ഞെന്ന് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞു.

ഇത് തന്റെ അവസാന ഐപിഎല്‍ ആണെന്ന് എംഎസ്ഡി മതിയായ സൂചനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. അവന്‍ ലോകത്തെ ഊഹിപ്പിച്ചുകൊണ്ടിരിക്കുന്നു, അതാണ് അദ്ദേഹത്തിന്റെ സ്വഭാവം. എന്നാല്‍ ധോണി അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കില്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്.

സണ്ണി സാര്‍ മറ്റൊരു ക്രിക്കറ്റ് കളിക്കാരന്റെയും ഓട്ടോഗ്രാഫ് മേടിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. സുനില്‍ ഗവാസ്‌കറെ പോലെയുള്ള ഒരു മഹാന്‍ ധോണിയുടെ ഷര്‍ട്ടില്‍ ഓട്ടോഗ്രാഫ് എടുക്കുന്നതില്‍നിന്ന് എംഎസ് ധോണിയുടെ മഹത്വം വ്യക്തമാണ്- കൈഫ് പറഞ്ഞു.

ഇന്നലെ ചെപ്പോക്കില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടെങ്കിലും ധോണി ആരാധകരെ നിരാശരാക്കിയില്ല. മത്സരത്തിന് ശേഷം ധോണി ഗ്രൗണ്ട് വലംചുറ്റി ആരാധകര്‍ക്ക് നന്ദി പറഞ്ഞു. ഈ സമയം ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍ ഓടിയെതത്തി ധോണിയുടെ ഓട്ടോഗ്രാഫ് നെഞ്ചില്‍ വാങ്ങി.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്