'അവന്‍ ഓപ്പണറായി ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കാനാവുന്നില്ല'; കെ.കെ.ആറിന്റെ പുതിയ സൈനിംഗില്‍ ത്രില്ലടിച്ച് ആരാധകര്‍

വ്യക്തിപരമായ കാരണങ്ങളാലും മറ്റും ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഐപിഎല്‍ 2023 ല്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആര്‍) ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണര്‍ ജേസണ്‍ റോയിയെ പകരക്കാരനായി ടീമിലെത്തിച്ചിരിക്കുകയാണ്. 2.8 കോടിയ്ക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്.

ജേസണ്‍ റോയിയുടെ വരവില്‍ കെകെആര്‍ ഫാന്‍സ് ഏറെ സന്തോഷത്തിലാണ്. താരം ഓപ്പണറായി ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കാനാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കെകെആര്‍ നടത്തിയ മികച്ചൊരു സൈനിംഗായാണ് ആരാധകര്‍ താരത്തിന്‍രെ വരവിവെ വിലയിരുത്തിയിരിക്കുന്നത്. താരത്തിന്റെ വരവ് ടീമിനൊരു പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

നേരത്തെ 2017, 2018 സീസണുകളില്‍ കളിച്ച റോയ്, 2021 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായിട്ടാണ് അവസാനമായി കളിച്ചത്. 2021ല്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച അദ്ദേഹം ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 150 റണ്‍സാണ് താരം നേടിയത്.

ബിഗ് ബാഷ് ലീഗ് (ബിബിഎല്‍), ദി ഹണ്‍ഡ്രഡ്, എസ്എ 20, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) എന്നിവയില്‍ കളിച്ച പരിചയമുള്ള റോയ്, ടി20യില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള താരമാണ്. 313 ടി20കള്‍ കളിച്ചിട്ടുള്ള വലംകൈയ്യന്‍ ബാറ്റര്‍ 141.90 എന്ന മാന്യമായ സ്ട്രൈക്ക് റേറ്റില്‍ 8,110 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ ആറ് സെഞ്ച്വറികളും 53 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു