മനീഷ് പാണ്ഡെയെ പുറത്തിരുത്തി ജാദവിനെ കൊണ്ടുവരൂ; സണ്‍റൈസേഴ്‌സിനോട് ഓജ

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഹാട്രിക് തോല്‍വിയുമായി തലകുനിച്ച് നില്‍ക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മൂന്ന് മത്സരത്തിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് സണ്‍റൈസേഴ്‌സില്‍ കാണാനായത്. ഇപ്പോഴിതാ മനീഷ് പാണ്ഡെയെ പുറത്തിരുത്തി കേദാര്‍ ജാദവിന് അവസരം നല്‍കണമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ.

“ഇപ്പോഴത്തെ ടീമില്‍ കേദാര്‍ ജാദവിനെപ്പോലെ ഒരു താരമുള്ളത് നല്ലതാണ്. സണ്‍റൈസേഴ്‌സിന്റെ ഇപ്പോഴത്തെ മധ്യനിര നോക്കൂ. ഓപ്പണിംഗില്‍ ബെയര്‍‌സ്റ്റോയും വാര്‍ണറും നടത്തുന്ന കഠിനാധ്വാനം തുടര്‍ന്നുകൊണ്ടുപോകാന്‍ അവര്‍ക്കാകുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മനീഷ് പാണ്ഡെയെ അടുത്ത കുറച്ചുകളികളില്‍ കളിപ്പിക്കാതെ വിശ്രമം അനുവദിക്കുന്നത് നന്നായിരിക്കും.”

Indian Premier League: SunRisers Hyderabad

“ടീമിന് ചെന്നൈയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ജാദവിനെ തീര്‍ച്ചയായും ആശ്രയിക്കാം. അവിടെ കളിച്ച് പരിചയമുള്ള താരമാണ് ജാദവ്. മാത്രമല്ല, ബാറ്റിംഗിന് കുറച്ചുകൂടി സ്ഥിരത നല്‍കാനും ഓഫ് സ്പിന്നുമായി ടീമിനെ സഹായിക്കാനും ജാദവിനു കഴിയും” ഓജ പറഞ്ഞു.

ഇന്നലെ നടന്ന മുംബൈയ്ക്കെതിരായ മത്സരം 13 റണ്‍സിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് 19.4 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു.

Latest Stories

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ