ഇത് ആദ്യസംഭവം ഒന്നുമല്ല, ഭാവിയിലും ഇത് ആവര്‍ത്തിക്കും; വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു

പഞ്ചാബ് കിംഗ്‌സിനെതിരെ നേടാതെ പോയ ആ സിംഗിളിനെച്ചൊല്ലി സഞ്ജു സാംസണ്‍ ഖേദിക്കുന്നുണ്ടോ? ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്രിസ് മോറിസിന്റെ ബാറ്റിംഗ് പ്രകടനം ടീമിനെ വിജയത്തിലെത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യമാണിത്. ഇതിന് സഞ്ജു വിശദീകരണം നല്‍കിയിട്ടും വിമര്‍ശകര്‍ വിടുന്നില്ല. ഇപ്പോഴിതാ തന്റെ ആ തീരുമാനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സഞ്ജു.

“ക്രീസില്‍ നിലയുറപ്പിച്ചു കളിക്കുന്ന ഒരു ബാറ്റ്സ്മാന്‍ അവസാന ഓവറുകളില്‍ പുതുതായി ക്രീസിലെത്തുന്ന ഒരു താരത്തിനു സ്ട്രൈക്ക് നല്‍കാതെ സ്വയം സ്ട്രൈക്ക് നേരിടുന്നത് ക്രിക്കറ്റിലെ ആദ്യത്തെ സംഭവമല്ല. ഇത് ഇനിയും സംഭവിച്ചു കൊണ്ടേയിരിക്കും. വൈകാതെ തന്നെ കളിയുടെ ഇതു പോലെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍ ബാറ്റ്സ്മാന്‍മാര്‍ സിംഗിളെടുക്കാതിരിക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ കഴിയും.”

“ഏതെങ്കിലുമൊരു ബോളര്‍ക്കെതിരേ തനിക്കു റണ്ണെടുക്കാനാവുമെന്നു ബാറ്റ്സ്മാന് തോന്നിയാല്‍ അയാള്‍ പരമാവധി സ്ട്രൈക്ക് നേരിടാന്‍ തന്നെ ശ്രമിക്കും. ഇക്കാര്യത്തില്‍ ഈഗോയ്ക്കു ഒരു സ്ഥാനവുമില്ല. കളിയില്‍ അത്തരമൊരു നിമിഷം ആവശ്യപ്പെടുന്ന കാര്യം മാത്രമാണിത്. ജയിക്കുകയെന്നതാണ് പ്രധാനം.”

“19ാം ഓവറിനു മുമ്പ് ഞങ്ങള്‍ തീരുമാനിച്ച കാര്യമായിരുന്നു അത്. കൂടുതല്‍ ബോളുകള്‍ നേരിടുന്നത് ഞാനായാരിക്കും. ബൗണ്ടറിയോ, സിക്സറോ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഡബിള്‍ തികച്ച് സ്ട്രൈക്ക് നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കുമെന്നും മോറിസുമായി ധാരണയിലെത്തിയിരുന്നു” സഞ്ജു വിശദമാക്കി.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി