ഇന്ത്യ കഴിഞ്ഞേയുള്ളു പാകിസ്ഥാനൊക്കെ; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ്

ന്യൂസിലന്‍ഡ് സൂപ്പര്‍ താരങ്ങളെ യു.എ.ഇയില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിലേക്ക് അയക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ഐ.പി.എല്ലില്‍ നിന്ന് പിന്മാറി ന്യൂസിലന്‍ഡ് പാകിസ്താന്‍ പര്യടനം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേയാണ് താരങ്ങളെ വിട്ടുനല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

“ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ജെയിംസ് നീഷാം, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ പാകിസ്ഥാന്‍ പരമ്പരയ്ക്ക് പകരം യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എല്‍ 2021ന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കും.” ന്യൂസിലന്‍ഡ് ക്രിക്കറ്റ് മേധാവി ഡേവിഡ് വൈറ്റ് അറിയിച്ചു.

ന്യൂസിലന്‍ഡ് താരങ്ങല്‍ എത്തുമെന്നത് ഐ.പി.എല്‍ ടീമുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. സെപ്തംബര്‍ 19നാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും.

ദുബായ്, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 13 മല്‍സരങ്ങള്‍ ദുബായിലും 10 മല്‍സരങ്ങള്‍ ഷാര്‍ജ്ജയിലും എട്ട് മല്‍സരങ്ങള്‍ അബുദാബിയിലും നടക്കും.

Latest Stories

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍