ടോസ് വിജയം പഞ്ചാബിന്; മാക്‌സ്‌വെല്‍ കളിക്കും, ഗെയ്ല്‍ പുറത്ത്

ഐ.പി.എല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ ഗെയ്ല്‍ ഇന്നത്തെ മത്സരത്തിനിറങ്ങില്ല. പരിശീലനത്തിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഡല്‍ഹി നിരയില്‍ കളിക്കുന്നില്ല.

ഗ്ലെന്‍ മാക്‌സ്വെല്‍, നിക്കോളാസ് പുരാന്‍, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവരാണ് പഞ്ചാബ് ടീമില്‍ ഇടംപിടിച്ച വിദേശ താരങ്ങള്‍. ഡല്‍ഹി നിരയില്‍ ഷിംറോണ്‍ ഹെറ്റ്മയര്‍, കഗീസോ റബാഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആന്റിച് നോര്‍ജെ എന്നിവരാണ് വിദേശികള്‍.

Image

ഡല്‍ഹി ടീം: ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച് നോര്‍ജെ, മോഹിത് ശര്‍മ

പഞ്ചാബ് ടീം: ലോകേഷ് രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, നിക്കോളാസ് പുരാന്‍, കൃഷ്ണപ്പ ഗൗതം, ക്രിസ് ജോര്‍ദാന്‍, ഷെല്‍ഡണ്‍ കോട്രല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി

ബാറ്റ്സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. അതിനാല്‍ തന്നെ നല്ലൊരു ബാറ്റിംഗ് പ്രകടനം ഇന്നത്തെ കളിയില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?