എന്നെ ടീമിൽ എടുക്കുന്നതിന് പകരം അവന്മാർ വിളിച്ചത് മറ്റൊന്നിനായിരുന്നു, അഭിമാനമുള്ളത് കൊണ്ട് ഞാൻ പോയില്ല: അജിങ്ക്യാ രഹാനെ

ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി ആരാധകർ വാഴ്ത്തിയ താരമാണ് അജിങ്ക്യാ രഹാനെ. ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം ഇന്ത്യൻ ടീമിനായി പല മത്സരങ്ങളിലും നിർണായകമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല.

അജിങ്ക്യാ രഹാനെയെ തിരഞ്ഞെടുക്കാത്തതിൽ വൻ ആരാധക രോക്ഷവും ഉണ്ടായിരുന്നു. കൂടാതെ ചേതേശ്വർ പുജാരയെയും ഇന്ത്യൻ സ്‌ക്വാഡിൽ ബിസിസിഐ ഉൾപ്പെടുത്തിയില്ല. ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പര ഇന്ത്യ 3 -1 എന്ന നിലയിലാണ് പരാജയപ്പെട്ടത്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്താകുകയും ചെയ്തു. ബിസിസിഐ ടീമിലേക്ക് വിളിക്കുന്നതിന്‌ പകരം കമെന്റേറ്ററായി വരണമെന്നായിരുന്നു തന്നോട് പറഞ്ഞതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അജിങ്ക്യാ രഹാനെ.

അജിങ്ക്യാ രഹാനെ പറയുന്നത് ഇങ്ങനെ:

” ഓസീസ് മണ്ണിൽ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ കമന്ററി പറയാനായി എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു എനിക്ക് ഈ ക്ഷണം ലഭിച്ചത്. കേട്ടപ്പോൾ തന്നെ ഞാൻ ഷോക്ക് ആയി പോയി. വിരമിക്കാൻ പദ്ധതിയില്ലാത്തതിനാലും ഇനിയും കളി തുടരാനാകുമെന്ന് ഉറപ്പുള്ളതിനാലുമാണ് കമന്ററി പറയാനുള്ള ക്ഷണം ഞാൻ നിരസിച്ചത്. വന്‍തുക പ്രതിഫലമായി വാഗ്ദാനം ചെയ്‌തെങ്കിലും ആ ഓഫര്‍ ഞാൻ സ്വീകരിച്ചില്ല”

അജിങ്ക്യാ രഹാനെ തുടർന്നു:

” പലരും പറയാറുണ്ട് അവസരങ്ങൾ ലഭിക്കാൻ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കണമെന്ന്, വേണമെങ്കിൽ അതിന് പിആർ ടീമിനെ ആശ്രയിക്കുന്നതിൽ തെറ്റില്ലെന്നും ചിലർ പറയുന്നു, എന്നാൽ എനിക്ക് പിആർ ടീമില്ല, ഗ്രൗണ്ടിൽ നടത്തുന്ന പ്രകടനം മാത്രമാണ് വാർത്തകളിൽ നിറയാനുള്ള മാർഗം” അജിങ്ക്യാ രഹാനെ പറഞ്ഞു.

Latest Stories

'മേരാ യുവഭാരതും, മൈ ഭാരതും' അംഗീകരിക്കില്ല; നെഹ്‌റുവിന്റെ പേരിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള നീക്കം ചെറുക്കും; ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ

INDIAN CRICKET: സ്റ്റാര്‍ക്കിന് പന്തെറിയാന്‍ എറ്റവുമിഷ്ടം ആ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ, ആ താരം എപ്പോഴും അവന്റെ കെണിയില്‍ കുടുങ്ങും, തുറന്നുപറഞ്ഞ് ഓസീസ് താരം

കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശം; മന്ത്രി വിജയ് ഷാ രാജി വെയ്‌ക്കേണ്ടതില്ലെന്ന് ബിജെപി നേതൃത്വം

'ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചിട്ടില്ല'; പ്രസ്താവനയില്‍ നിന്നും മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

IPL 2025: ആര്‍സിബിക്കും ഗുജറാത്തിനും ലോട്ടറി, അവര്‍ക്ക് ഇനി പ്ലേഓഫില്‍ കത്തിക്കയറാം, ഒരിക്കലും പ്രതീക്ഷിക്കാത്തത് ചിലത് സംഭവിച്ചു, ആവേശത്തില്‍ ആരാധകര്‍

'ഓപ്പറേഷൻ കെല്ലർ & നാദർ'; രണ്ട് ദൗത്യങ്ങളിലൂടെ 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ട്രംപിന്റെ അവകാശവാദം ഞെട്ടലുണ്ടാക്കി; ഇന്ത്യയ്ക്ക് നാണക്കേട്; കേന്ദ്രനേതൃത്വം ഔദ്യോഗികമായി പ്രതികരിക്കണം; ആഞ്ഞടിച്ച് സചിന്‍ പൈലറ്റ്

സംസ്ഥാനത്ത് വീണ്ടും കോളറ മരണം, ചികിത്സയിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

അല്പം ഭാവന കലര്‍ത്തിയതാണ്, പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ല; വിവാദ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍