അടുത്ത ധോണിയോ യുവരാജോ ആവാന്‍ സാധിക്കുന്ന ഒരാളെ ഇന്ത്യക്കു ലഭിച്ചിരിക്കുന്നു, അത് തിലക് വര്‍മയല്ല!

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത എംഎസ് ധോണിയോ യുവരാജ് സിംഗോ ആവാന്‍ സാധിക്കുന്ന താരമാണ് റിങ്കു സിംഗെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായ കിരണ്‍ മോറെ. അയര്‍ലാന്‍ഡിനെതിരേ ഡബ്ലിനില്‍ നടന്ന ആദ്യ ടി20 മല്‍സരത്തിലൂടെ റിങ്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിങ്കു സിങിനു ഭാവിയില്‍ ഇന്ത്യയുടെ മികച്ച ഫിനിഷറായി മാറാന്‍ കഴിയും. എംഎസ് ധോണിയെയും യുവരാജ് സിംഗിനെയുമെല്ലാം ഈ റോളില്‍ നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. പക്ഷെ അവര്‍ക്കു ശേഷം പിന്നീട് നമുക്ക് അവരെപ്പോലെയുള്ള കളിക്കാരെ ലഭിച്ചതുമില്ല.

ധോണിയെയും യുവിയെയും പോലെയുള്ള താരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ നമ്മള്‍ ശ്രമിച്ചിരുന്നെങ്കിലും അതു വിജയിക്കാതെ പോവുകയായിരുന്നു. പക്ഷെ ഇപ്പോള്‍ റിങ്കുവിലൂടെ അടുത്ത ധോണിയോ, യുവരാജോ ആവാന്‍ സാധിക്കുന്ന ഒരാളെ നമുക്കു ലഭിച്ചിരിക്കുകയാണ്. റിങ്കുവിനെക്കൂടാതെ തിലക് വര്‍മയും ഇപ്പോള്‍ ടീമിലുണ്ട്.

റിങ്കു വളരെ മികച്ച ഫീല്‍ഡറും കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലും അവന്റെ പ്രകടനം ഞാന്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. റിങ്കു ഇപ്പോള്‍ ഒരുപാട് മെച്ചപ്പെട്ടതായി ഞാന്‍ കരുതുന്നു- കിരണ്‍ മോറെ പറഞ്ഞു.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ