INDIAN CRICKET: വരുന്നെടാ നൊസ്റ്റാൾജിയ വരുന്നെടാ, ആ താരങ്ങളോട് ഒന്നിച്ച് വീണ്ടും കളിക്കാൻ ആഗ്രഹിക്കുന്നു; എങ്ങനെ മറക്കും അത്: മഹേന്ദ്ര സിങ് ധോണി

ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എം‌എസ് ധോണി വീണ്ടും ഒരുമിച്ച് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ പട്ടിക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ 2025) 18-ാം സീസണിൽ ധോണി നിലവിൽ സി‌എസ്‌കെയ്‌ക്കൊപ്പം കളിക്കുന്ന ധോണിക്ക് ഇതുവരെ കാര്യമായ പ്രകടനം ഒന്നും തന്നെ നടത്താനായിട്ടില്ല.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ധോണിയോട് ഏതൊക്കെ താരങ്ങളുമായിട്ടാണ് വീണ്ടും ഒരുമിച്ച് കളിക്കാൻ ആഗ്രഹം എന്ന് ചോദിക്കുക ഉണ്ടായി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ മുൻ സഹതാരങ്ങളെ പരാമർശിച്ചാണ് ഉത്തരം നൽകിയത്. വീരേന്ദർ സെവാഗ്, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, യുവരാജ് സിംഗ് എന്നിവരോടൊപ്പം ഒന്നിച്ച് കളിക്കാൻ ആഗ്രഹം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“അതെ, ഞാൻ എന്റെ ചില സഹതാരങ്ങളോട് ഒന്നിച്ച് കളിക്കാൻ ആഗ്രഹിക്കുന്നു. വിരു പ (വീരേന്ദർ സെവാഗ്) ബാറ്റിംഗ് ഓപ്പൺ ചെയ്യണം. വീരുവും സച്ചിനും, ദാദ, അവരെല്ലാം അവരുടെ ഉന്നതിയിലാണെന്ന് സങ്കൽപ്പിക്കുക. അവർ കളിക്കുന്നത് കാണുന്നതിന്റെ ഭംഗി, അവരെപ്പോലെ മറ്റാരുമില്ലെന്ന് നിങ്ങൾക്ക് തോന്നും എന്നതാണ്. എന്നാൽ ക്രിക്കറ്റ് വളരെ ചലനാത്മകമായ ഒരു ഗെയിമാണ്, എപ്പോഴും വ്യത്യാസങ്ങൾ വരുന്നതിനാൽ, കുറച്ച് പേരെ മാത്രം തിരഞ്ഞെടുക്കാൻ പ്രയാസമാണ്.”

2007 ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ യുവരാജ് സിംഗ് നേടിയ ആറ് സിക്സറുകൾ ധോണി സ്നേഹപൂർവ്വം ഓർമ്മിച്ചു, ഈ കളിക്കാരിൽ ഓരോരുത്തരും അവരുടെ മികച്ച വർഷങ്ങളിൽ മാച്ച്-വിന്നർമാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഉദാഹരണത്തിന്, യുവിയെ എടുക്കുക, അദ്ദേഹം ആ ആറ് സിക്സറുകൾ അടിച്ചപ്പോൾ, നിങ്ങൾക്ക് അതുപോലെ വേറെ ഒരു താരം ഇല്ലെന്ന് തോന്നും. അപ്പോൾ ഞാൻ എന്തിനാണ് ഒരാളെ മാത്രം തിരഞ്ഞെടുക്കേണ്ടത്? അവരെയെല്ലാം അഭിനന്ദിക്കാത്തത്? അവരെല്ലാം ഇന്ത്യയ്ക്ക് അവരുടെ സംഭാവനകൾ നൽകി, പോകുന്നിടത്തെല്ലാം ടൂർണമെന്റുകൾ വിജയിച്ചുവെന്ന് ഉറപ്പാക്കി.”

അതേസമയം, ഐപിഎൽ സീസണിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനും സമീപനവും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർസിബി) ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതും രാജസ്ഥാനും ഡൽഹിക്കും എതിരായ മത്സരത്തിലെ മോശം ബാറ്റിങ്ങും എല്ലാം ചേരുമ്പോൾ ഈ സീസണിൽ ട്രോളുകളാണ് സൂപ്പർ താരത്തിന് കിട്ടുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി