INDIAN CRICKET: ഇങ്ങനെ സംഭവിച്ചാല്‍ ഐസിസി കിരീടം വീണ്ടും ഇന്ത്യയ്ക്ക്, നമ്മളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, ലോക ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും തലയുയര്‍ത്തി നില്‍ക്കും

2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ ആതിഥേയരായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി വരുംദിവസങ്ങളില്‍ ഐസിസിയോട് ബിസിസിഐ ഔദ്യോഗികമായി ആവശ്യമുന്നയിക്കുമെന്നാണ് വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യത്തെ രണ്ട് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു നടന്നത്. ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ച് തന്നെയാണ് അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും നടക്കുക. 2021ല്‍ നടന്ന ആദ്യ ഫൈനല്‍ ഇംഗ്ലണ്ടിലെ ഹാംപ്ഷയര്‍സ് റോസ് ബൗളില്‍ വച്ചും രണ്ടാം ഫൈനല്‍ ഓവലില്‍ വച്ചുമായിരുന്നു നടന്നത്.

മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചാവും നടക്കുക. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുക. മുന്‍പ് നിരവധി ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടര്‍ച്ചയായി ഇംഗ്ലണ്ടില്‍ നടത്തുന്നതിനെതിരെ ചോദ്യം ചെയ്തിരുന്നു. രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുളളവരാണ് ഇതേകുറിച്ച് സംസാരിച്ചത്. “എന്താണ് ഐപിഎല്‍ ഫൈനലിന് ശേഷം ഇത് നടത്തുന്നത്. മാര്‍ച്ചില്‍ നടത്തിയാല്‍ എന്താണ് കുഴപ്പം. ജൂണ്‍ മാസത്തില്‍ മാത്രമല്ല നമ്മള്‍ ഫൈനല്‍ കളിക്കേണ്ടത്. വര്‍ഷത്തില്‍ ഏത് സമയത്തും ലോകത്തെവിടെയും ഇത് കളിക്കാം, ഇംഗ്ലണ്ടില്‍ മാത്രമല്ല, ലോകത്തെവിടെയും ഇത് കളിക്കാം”, രോഹിത് പറഞ്ഞു.

അതേസമയം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേദിക്കായി ഇന്ത്യ ആവശ്യപ്പെടുന്നത് ഐസിസിക്ക് വലിയ ആശങ്കയിടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരികയാണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ തയ്യാറാവില്ല. ഇത് ഫൈനല്‍ നടത്തിപ്പില്‍ ഐസിസിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കാന്‍ ഇടവരുത്തും. എന്നാലും ഇന്ത്യയുടെ ആവശ്യത്തിന് ഐസിസി പച്ചകൊടി കാട്ടുമെന്ന് തന്നെയാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി