ഇവര്‍ മുന്‍കാല ഓസീസ്, ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയെ ഓര്‍മ്മിപ്പിക്കുന്നു

സംഗീത് ശേഖര്‍

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ഒരു ക്വാളിറ്റി പേസ് ബോളിംഗ് യൂണിറ്റ് തന്നെയാണ് വിദേശപര്യടനങ്ങളില്‍ ആതിഥേയ രാജ്യത്തെ തീര്‍ത്തും കണ്‍ഫ്യുഷനിലാക്കുന്നത്. പേസും ബൌണ്‍സും മൂവ്‌മെന്റുമുള്ള ട്രാക്കുകളില്‍ ഇവര്‍ ആതിഥേയരുടെ പേസ് ആക്രമണത്തെ കവച്ചു വെയ്ക്കുന്ന പ്രകടനങ്ങള്‍ നല്കാന്‍ എല്ലാ സാദ്ധ്യതയുമുണ്ട് എന്നത് വിക്കറ്റുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

മുന്‍കാലങ്ങളിലെ ഇന്ത്യയുടെ ടൂറിംഗ് സൈഡുകളില്‍ നിന്നീ ബോളിംഗ് നിരയെ വേറിട്ട് നിര്‍ത്തുന്നത് റിലന്റ്ലെസായി ആക്രമിച്ചു ഒന്നോ രണ്ടോ സെഷനുള്ളില്‍ കളിയുടെ ഗതി തിരിക്കാനുള്ള കഴിവ് തന്നെയാണ്. ബാറ്റിംഗ് നിര മികച്ച പ്രകടനം കാഴ്ച വെയ്ക്കാത്ത ടെസ്റ്റുകളില്‍ പോലും ഇന്ത്യയുടെ വിജയസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ ഫോര്‍മിഡബിള്‍ പേസ് ബോളിംഗ് യൂണിറ്റിന്റെ പങ്ക് പ്രാധാന്യമേറിയതാണ്.

മുന്‍കാലങ്ങളിലെ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക പേസ് ബോളിംഗ് നിരകള്‍ ഒരു ബാറ്റിംഗ് യൂണിറ്റിനെ സ്‌കോറിംഗ് അവസരങ്ങള്‍ കൊടുക്കാതെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി തളച്ചിടുന്നത് കണ്ടിട്ടുണ്ട്. ഏതാണ്ട് ആ ലെവലില്‍ പന്തെറിയുന്ന ഈ ടോപ് ക്ളാസ് പേസ് ബോളിംഗ് യൂണിറ്റ് തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ നേട്ടങ്ങളുടെ നട്ടെല്ലാവുന്നത്.

മുഹമ്മദ് ഷമി ഒരു എവെ ടെസ്റ്റില്‍ കണ്ണുമടച്ചു ഉള്‍പ്പെടുത്തേണ്ട പേരാണെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു. ബാറ്റ്‌സ്മാന്റെ ടെക്‌നിക്കിനെ നിരന്തരം ചോദ്യം ചെയ്തു കൊണ്ടേയിരിക്കുന്ന ബോളര്‍. ഇടക്ക് ബാറ്റ്‌സ്മാന്റെ പ്രതിരോധം തകര്‍ത്തു കടന്നു പോകുന്നൊരു പീച്ച് ഓഫ് എ ഡെലിവറിയും. ഓള്‍ ക്ളാസ് ..

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്

Latest Stories

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും