കേപ്ഡൗണ്‍ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി

ദക്ഷിണാഫ്രിക്കയില്‍ ന്യൂലാന്‍ഡില്‍ നടക്കുന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. പരിക്ക് ഗുരുതരമായതോടെ ഇന്നലെ പാതിയില്‍ കളി അവസാനിപ്പിച്ച ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്‍റെ ഇടത് ഉപ്പൂറ്റിയ്‌ക്കേറ്റ പരിക്ക് ഗുരുതരമാണ് എന്ന് അധികൃതര് വ്യക്തമാക്കിയത്.

നാലു മുതല്‍ ആറ് ആഴ്ചവരെ സ്റ്റെയ്നിന് വിശ്രമം വേണ്ടിവരുമെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെ പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളും ഇദ്ദേഹത്തിന് നഷ്ടമാകും. ഇന്നലെ ബോള്‍ ചെയ്യുന്നതിനിടെയാണ് പരുക്ക് വീണ്ടും ഗുരുതരമായത്.

ഇന്ത്യക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കന്‍ സ്റ്റെയ്ന്‍ കളിച്ചേക്കില്ല എന്ന് വാര്‍ത്തകളുണ്ടായിരുന്നു.തോളിനേറ്റ പരിക്ക് കാരണം വിശ്രമത്തിലായിരുന്നു സ്റ്റെയ്ന്‍. ഇന്നലെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പിന്മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

പരിക്കില്‍നിന്ന് മോചിതനാകാന്‍ ആറ് ആഴ്ചവരെ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തോളിനേറ്റ പരിക്കില്‍നിന്ന് 13 മാസത്തിന് ശേഷം മോചിതനായി തിരിച്ചെത്തിയ സ്റ്റെയിനിന് വീണ്ടും പരിക്കേറ്റത് നിര്‍ഭാഗ്യകരമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മാനേജര്‍ പറഞ്ഞു.

Latest Stories

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്

ഞാന്‍ രോഗത്തിനെതിരെ പോരാടുകയാണ്, ദയവായി ബോഡി ഷെയിം നടത്തി വേദനിപ്പിക്കരുത്..: അന്ന രാജന്‍