'സൗത്ത് ഇന്ത്യന്‍ ലോബി' കാരണം അവസരം നഷ്ട്ടപ്പെട്ട ഇന്ത്യയുടെ ഭാവി നായകന്‍, ആരാധകരോഷം

യുവ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ അവസരം നല്‍കാതെ മാറ്റിനിര്‍ത്തുന്നതിനെ വിമര്‍ശിച്ച് ആരാധകര്‍. സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോഴും ഷായെ തഴഞ്ഞിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ രണ്ടാം നിര ടീമിനെ പരിഗണിക്കുമ്പോള്‍ ഷായെ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവുന്നതല്ല എന്നാണ് ആരാധകര്‍ പറയുന്നത്.

പൃഥ്വി ഷായെന്ന ഒരു കളിക്കാരന്‍ ഉണ്ടെന്നു പോലും അവര്‍ മറന്നോയെന്നാണ് ട്വിറ്ററിലൂടെ ഒരു ആരാധകന്‍ ചോദിച്ചത്. ലാന്‍ഡ് റോവര്‍ (പൃഥ്വി ഷാ) വാങ്ങാനുള്ള കഴിവുണ്ടായിട്ടും ഇപ്പോഴും പഴയ സ്‌കോര്‍പ്പിയോ (ശിഖര്‍ ധവാന്‍) ഓടിക്കുന്നത് പോലെയാണ് ഇതെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

എന്തുകൊണ്ട് പൃഥ്വി ഷാ മങ്ങിപ്പോയി. ഇപ്പോള്‍ ഒരുപാട് കുട്ടികള്‍ക്കു അവസരം ലഭിക്കുന്നുണ്ട്. പൃഥ്വിക്കു കൂടുതല്‍ മല്‍സരങ്ങള്‍ ആവശ്യമാണെന്നുമായിരുന്നു ഒരു പ്രതികരണം. സൗത്ത് ഇന്ത്യന്‍ ലോബി കാരണം അവസരം നഷ്ട്ടപ്പെട്ട ഇന്ത്യയുടെ ഭാവി നായകന്‍ എന്നായിരുന്നു ഹാസ്യത്തില്‍ ചാലിച്ച മറ്റൊരു വ്യത്യസ്ത പ്രതികരണം.

2021 ജൂലൈയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ശ്രീലങ്കക്കെതിരായ ടി20യിലായിരുന്നു ഇത്. ഇതിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല.

എന്തുകൊണ്ട് പൃഥ്വിക്ക് ടീമില്‍ ഇടം നേടാനാവുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എന്തുകൊണ്ട് അവന്‍ ടീമിലേക്ക് എത്തുന്നില്ല എന്നതിലെ ആദ്യ കാരണം ഫിറ്റ്നസ് ആണ്. ഐപിഎല്ലില്‍ പൃഥ്വി നന്നായി തുടങ്ങിയെങ്കിലും ടൂര്‍ണമെന്‍റ് പുരോഗമിക്കുന്തോറും പിന്നോട്ട് പോകുന്ന അവസ്ഥയാണ് കാണാനായത്.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്