ഇന്ത്യയുടെ കോച്ചാവാന്‍ നാട്ടിലെ പ്രമുഖര്‍ക്ക് താത്പര്യമില്ല, വിദേശിയെ തേടിയിറങ്ങി ബി.സി.സി.ഐ

വരുന്ന ടി20 ലോക കപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാനിരിക്കെ പുതിയ പരിശീലകനായുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ. പരിശീലകനാകുമെന്നും ഏവരും ഉറപ്പിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് അതില്‍ താത്പര്യമില്ലെന്ന് അറിയിച്ചതാണ് ബിസിസിഐയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുന്നത്. പിന്നെ ഉയര്‍ന്നു വന്നത് വിവിഎസ് ലക്ഷ്മണിന്റെയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെയും പേരുകളായിരുന്നു. ഇവരും ഇന്ത്യയുടെ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന് അറിയച്ചെന്നാണ് വിവരം. ഇതേ തുടര്‍ന്ന് വിദേശ കോച്ചിനായുള്ള തിരച്ചിലിലാണ് ബിസിസിഐ എന്നാണ് വിവരം.

‘അനില്‍ കുംബ്ലെ തിരിച്ചുവരാന്‍ ആഗ്രഹിച്ചാല്‍ ബിസിസിഐയുടെ അംഗങ്ങള്‍ക്കും പ്രസിഡന്റ് സൗരവ് ഗാംഗുലിക്കുമെല്ലാം അത് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നിലവില്‍ ഒരു വിദേശ പരിശീലകനെ പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. കുംബ്ലെ പരിശീലകനായെത്തുമ്പോള്‍ ടീമില്‍ പുതുമയില്ല.’

Anil Kumble, VVS Laxman in contention to replace Ravi Shastri as India coach - Sky247 Blog

‘വിരാട് കോഹ്‌ലിയും രോഹിത്തും ഉള്‍പ്പെടുന്ന പഴയ താരങ്ങള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. അതു കൊണ്ട് എന്തിനാണ് മടങ്ങിവരുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ദാദയാണ് കുംബ്ളേയുടെ പേര് ആദ്യം നിര്‍ദേശിച്ചത്. ചില ഒഫീഷ്യല്‍സ് അതില്‍ താത്പര്യക്കുറവ് വ്യക്തമാക്കിയിരുന്നു.’

‘വിവിഎസ് ലക്ഷ്മണെയും ഈ സ്ഥാനത്തേക്ക് ലഭിക്കില്ല. എന്തായാലും ഒരു മാസത്തോളം ശേഷിക്കുന്നുണ്ട്. അതിനാല്‍ വരുന്ന ദിവസങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം. അനില്‍ കുംബ്ലെയുടെ പരിശീലകനെന്ന നിലയിലെ റെക്കോഡുകളും അത്ര മികച്ചതല്ല. പഞ്ചാബ് കിംഗസിന്റെ ഐപിഎല്ലിലെ അവസ്ഥ നോക്കൂ’ ബിസിസിഐയുടെ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍