"തീരുമാനങ്ങളെ സ്വാധീനിക്കാന്‍ മത്സരത്തിനിടെ ഇന്ത്യയ്ക്കായി ഉന്നതര്‍ വിളിച്ചു, ഇന്ത്യയ്ക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചു"; വെളിപ്പെടുത്തലുമായി ഐസിസി മുന്‍ മാച്ച് റഫറി

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ ചെലുത്തുന്ന സ്വാധീനം വളരെ വലിയതാണെന്ന് ഐസിസി മുന്‍ മാച്ച് റഫറി ക്രിസ് ബ്രോഡ്. കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ പോലും തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇന്ത്യയ്ക്കായി ഉന്നതര്‍ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വഴിവിട്ട പല സഹായങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദ് ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ബ്രോഡ് വെളിപ്പെടുത്തി.

“സ്​ലോ ഓവറിന് പിഴ ഈടാക്കേണ്ട നീക്കം ഇന്ത്യൻ ടീമിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി. ആവശ്യമായതിലും മൂന്നോ നാല് ഓവര്‍ കുറവാണ് ഇന്ത്യ വരുത്തിയത്. അതുകൊണ്ട് തന്നെ പിഴ വരുന്നത് സ്വാഭാവികമായിരുന്നു. എന്നാല്‍ ഗ്രൗണ്ടില്‍ നില്‍ക്കേ എനിക്ക് ഫോണ്‍ കോള്‍ വന്നു.’ കുറച്ച് കരുണ കാണിക്കണം, എങ്ങനെയെങ്കിലും സമയം നിങ്ങള്‍ കണ്ടെത്തണം. കാരണം ഇന്ത്യയാണ് കളിക്കുന്നത്..ഒന്നും പറഞ്ഞൊഴിയരുത്’ എന്നായിരുന്നു സംഭാഷണത്തിന്‍റെ ഉള്ളടക്കം.”

“എങ്ങനെയൊക്കെയോ ആ കളിയില്‍ പിഴ ഈടാക്കാതിരുന്നു. പക്ഷേ അടുത്ത കളിയിലും ഇന്ത്യ ഇതേ തെറ്റ് ആവര്‍ത്തിച്ചു. അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിക്ക് താന്‍ പലതവണ മുന്നറിയിപ്പ് നല്‍കി. പക്ഷേ ഗാംഗുലി ഗൗനിച്ചില്ല. ഇതോടെ പിഴ ഈടാക്കാന്‍ താന്‍ നിര്‍ബന്ധിതനായി,” ബ്രോഡ് പറഞ്ഞു.

“മല്‍സരത്തിന്‍റെ തുടക്കം മുതലേ രാഷ്ട്രീയ ഉന്നതര്‍ സ്വാധീനിക്കാന്‍ശ്രമിച്ചിരുന്നു. ഇപ്പോഴും അത് പ്രകടമാണ്. താന്‍ അംപയറായിരുന്ന സമയത്ത് അന്നത്തെ ഐസിസി അംപയര്‍ മാനേജരായിരുന്ന വിന്‍സ് വാന്‍ ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പടിയിറങ്ങിയോടെ ഐസിസി മാനേജ്മെന്‍റ് ദുര്‍ബലമായി.”

“ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ കയ്യിലാണ് പണമത്രയും, ഒപ്പം ഐസിസിയും. ഇന്ന് രാജ്യാന്തര മല്‍സരങ്ങള്‍ നിയന്ത്രിക്കേണ്ടെന്നതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്നും” ബ്രോഡ് ആരോപിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ