വീണ്ടും മര്യാദ വിട്ട് ഓസീസ് കാണികള്‍; ഇത്തവണ സിറാജിനെ് ഒപ്പം ഇര വാഷിംഗ്ടണ്‍ സുന്ദര്‍

ഓസീസിനെതികായി ഗബ്ബയില്‍ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിലും തുടര്‍ക്കഥയായി കാണികളുടെ അധിക്ഷേപം. നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജിനും വാഷിങ്ടണ്‍ സുന്ദറിനുമെതിരേയാണ് കാണികളുടെ അധിക്ഷേപം. മൂന്നാം ടെസ്റ്റിനിടെ സിറാജിനെതിരെയുണ്ടായ വംശീയ അധിക്ഷേപത്തില്‍ അന്വേഷണം നടക്കവേയാണ് നാലാം ടെസ്റ്റിലും സംഭവം ആവര്‍ത്തിക്കപ്പെട്ടത്. ഇതിനെതിരെ ഇന്ത്യ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

“ഞങ്ങള്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അതേക്കുറിച്ച് അധികാരികള്‍ അന്വേഷിക്കണം. മാച്ച് റഫറിയോടും അമ്പയറോടും ഇക്കാര്യം ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ നടന്ന കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. മറ്റൊരു സ്ഥലത്തും ഇങ്ങനെ നടക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഞങ്ങള്‍ കാണികളുടെ സമീപനത്തില്‍ ശരിക്കും അസ്വസ്ഥരാണ്” ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ പറഞ്ഞു.

India vs Australia: Mohammed Siraj, Washington Sundar reportedly abused by Gabba crowd days after SCG incident - Cricket News | Eagles Vine

ടെസ്റ്റിനിടെ കാണികളില്‍ ഒരു വിഭാഗം അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പുഴുവെന്നും മറ്റും ഇവര്‍ സിറാജിനെ കളിയാക്കുന്നത് ഈ വീഡിയോയില്‍ കേള്‍ക്കാം. സിറാജിനെ മാത്രമല്ല ഗാബ ടെസ്റ്റില്‍ അരങ്ങേറിയ വാഷിങ്ടണ്‍ സുന്ദറിനും കാണികളില്‍ നിന്നും അധിക്ഷേപം നേരിടേണ്ടി വന്നതായി സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കെയ്റ്റെന്ന ഒരു കാണിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തനിക്കു പിറകിലിരുന്നവരാണ് സിറാജിനെയും സുന്ദറിനെയും മോശം പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. സിറാജിനേക്കാള്‍ ഏറെ സുന്ദറിനെയാണ് കാണികള്‍ അപമാനിച്ചത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു