'ഇന്ത്യ ചെയ്തത് ചതി, അവന് പരിക്കേറ്റിരുന്നില്ല, ടീം ഈ രീതിയില്‍ ജയിക്കേണ്ട ഗതിയിലൊന്നുമല്ല..'; തുറന്നടിച്ച് ഇതിഹാസ താരം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തിലെ കണ്‍കഷന്‍ സബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയെങ്കിലും ഇക്കാര്യം ചുമ്മാതങ്ങ് വിട്ടുകളയാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ശിവം ദുബെയ്ക്ക് ശരിക്കും പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ ഇവിടെ നിയമം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഗവാസ്‌കര്‍ ആരോപിച്ചു.

പൂനെയിലെ നാലാമത്തെ ടി20യില്‍ ബോള്‍ ഹെല്‍മറ്റില്‍ കൊണ്ടതിനു ശേഷവും ശിവം ദുബെ അവസാനം വരെ ഇന്ത്യക്കായി ബാറ്റ് ചെയ്തിരുന്നു. അവന്റെ തലയ്ക്കു പരിക്കൊന്നും സംഭവിച്ചിരുന്നില്ലെന്നു ഇതില്‍ നിന്നു തന്നെ വ്യക്തവുമാണ്. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബിനെ ഇറക്കാന്‍ ഇന്ത്യയെ അനുവദിച്ചതു തന്നെ വലിയൊരു തെറ്റാണ്.

ബാറ്റിംഗിനിടെ ദുബെയ്ക്കു പേശീവലിവ് അനുഭവപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാനെ കൊണ്ടു വരാമായിരുന്നു. ഇതാവട്ടെ ഫീല്‍ഡിംഗിനു വേണ്ടി മാത്രവുമായിരുന്നു. അങ്ങനെ എങ്കില്‍ അയാള്‍ക്കു ബോള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു

ക്രിക്കറ്റര്‍മാരെന്ന നിലയില്‍ ശിവ ദുബെയും ഹര്‍ഷിത് റാണയും തമ്മില്‍ ഒരു കാര്യത്തിലും സാദൃശ്യമില്ലെന്നു കാണാം. ഒരുപക്ഷെ ഉയരത്തിന്റെയും ഫീല്‍ഡിംഗ് നിലവാരത്തിന്റെയും കാര്യത്തില്‍ രണ്ടു പേരും ഏറെക്കുറെ ഒരുപോലെയാണെന്നു ആളുകള്‍ക്കു പറയാന്‍ കഴിഞ്ഞേക്കാം.

ഇന്ത്യയുടെ നീക്കത്തില്‍ ഇംഗ്ലണ്ട് ടീം അതൃപ്തി പ്രകടിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. ഈ ഇന്ത്യന്‍ ടീം വളരെ മികച്ചകാണ്. അതുകൊണ്ടു തന്നെ ഈ തരത്തിലുള്ള ചെയ്തികളിലൂടെ ജയിക്കേണ്ട യാതാരു ആവശ്യവുമില്ല- ഗവാസ്‌കര്‍ വ്യക്തമാക്കി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ