ശ്രീലങ്കന്‍ പര്യടനം; ധവാന്‍റെ ഓപ്പണിംഗ് പങ്കാളിയെ ഉറപ്പിച്ചു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിംഗ് കോമ്പിനേഷനെ കുറിച്ചുള്ള നിര്‍ണായക വിവരം പുറത്ത്. നായകന്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിംഗില്‍ പങ്കാളിയാവാന്‍ പൃഥ്വി ഷാ, പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരാണ് മത്സരിച്ചിരുന്നത്. എന്നാല്‍ അന്തിമ വിജയം ഷായ്ക്കാണെന്നാണ് പുറത്തു വരുന്ന വിവരം.

ധവാനോടൊപ്പം പൃഥ്വി ഷാ തന്നെയാരിക്കും ഓപ്പണറായി കളിക്കുകയെന്ന് കൊളംബോയില്‍ നിന്നും ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തി. ദേവ്ദത്തിനും റുതുരാജിനും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. അടുത്ത കാലത്തായി മികച്ച ഫോമിലാണ് എന്നതാണ് പരിചയ സമ്പന്നതയ്‌ക്കൊപ്പം ഷായ്ക്ക് മുതല്‍ക്കൂട്ടായത്.

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി 165.40 ശരാശരിയില്‍ 827 റണ്‍സ് വാരിക്കൂട്ടി ഷാ റെക്കോര്‍ഡിട്ടിരുന്നു. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഏകദിനത്തില്‍ തഴഞ്ഞാലും മലയാളി താരം ദേവ്ദത്തിനെ ടി20 പരിഗണിക്കുമെന്നാണ് കരുതേണ്ടത്.

മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. ഏകദിന പരമ്പരോടെയാണ് പരമ്പര ആരംഭിക്കുക. ഏകദിനങ്ങള്‍ 18, 20, 23 തിയതികളിലായിരിക്കും നടക്കുക. ടി20 മല്‍സരങ്ങള്‍ 25, 27, 29 തിയതികളിലായും നടക്കും. 13 ന് ആരംഭിക്കേണ്ട പമ്പര ലങ്കന്‍ ടീമില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നീട്ടിവെയ്ക്കുകയായിരുന്നു.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്