IND VS SA: ഇത്രയ്ക്കും ചീപ്പ് ആയിരുന്നോ ആർട്ടിസ്റ്റ് ബുംറ; മോശമായ പ്രവർത്തിയിൽ താരത്തെ എയറിൽ കേറ്റി ആരാധകർ; സംഭവം ഇങ്ങനെ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പ്രോട്ടീസിനെ 159 റൺസിന്‌ ഓൾ ഔട്ട് ആക്കി ഇന്ത്യ. ബോളിങ്ങിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. കൂടാതെ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ 2 വിക്കറ്റുകളും, അക്‌സർ പട്ടേൽ ഒരു വിക്കറ്റും നേടി.

ബാറ്റിംഗിൽ ഇന്ത്യ 37 നു 1 വിക്കറ്റ് എന്ന നിലയിലാണ് നിൽക്കുന്നത്. 27 പന്തിൽ 3 ഫോർ അടക്കം 12 റൺസ് നേടി യശസ്‌വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 59 പന്തിൽ 2 ഫോർ അടക്കം 13 റൺസുമായി കെ എൽ രാഹുലും, 38 പന്തിൽ 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിൽ ഉള്ളത്.

മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയെ ബോഡി ഷെയ്മിങ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുകയാണ്.

ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടിയ ബാവുമ ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എല്‍ബിഡബ്ല്യുവിന് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ അപേക്ഷിച്ചെങ്കിലും അംപയര്‍ നിരസിക്കുകയായിരുന്നു. റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോള്‍ ഉയരം കൂടുതലായിരുന്നുവെന്നാണ് റിഷഭ് പറഞ്ഞത്. ബാവുമ കുള്ളനായതുകൊണ്ട് ഉയരം കൂടിയത് പ്രശ്‌നമാകില്ലെന്നാണ് ബുംറ മറുപടിയായി പറയുന്നത്.

ഇതുകേട്ട് രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. കുള്ളനാണെങ്കിലും പന്ത് ഉയരം കൂടുതലായിരുന്നുവെന്ന് പന്ത് തിരിച്ചുപറയുന്നുമുണ്ട്. പിന്നാലെ ബുംറ റിവ്യൂവിന് നല്‍കാതെ ബോളിങ് എന്‍ഡിലേക്ക് തിരിച്ചുനടക്കുകയും ചെയ്യുകയാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി