പന്തിന് രാഹുലിന്‍റെ 'സ്പെഷ്യല്‍ ക്ലാസ്', പ്രത്യേക കൂടിക്കാഴ്ച

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ മോശം ഷോട്ട് കളിച്ച് പുറത്തായ ഋഷഭ് പന്തിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യ മത്സരത്തില്‍ പരാജയപ്പെടുക കൂടി ചെയ്തതോടെ വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഷോട്ട് സെലക്ഷനിലെ പോരായ്മ പരിഹരിക്കാന്‍ പന്തുമായി സംസാരിക്കുമെന്ന് ദ്രാവിഡ് പറഞ്ഞു.

‘പോസിറ്റീവ് പ്ലെയര്‍ ആവരുത് എന്നോ, ആക്രമിച്ച് കളിക്കരുത് എന്നോ ആരും ഒരിക്കലും പന്തിനോട് പറയില്ല. എന്നാല്‍ അങ്ങനെ കളിക്കേണ്ട സമയം ഇതാണോ എന്ന ചോദ്യം ഉയരാം. നിങ്ങള്‍ ക്രീസിലേക്ക് വന്നതേ ഉള്ളു. കുറച്ച് സമയം എടുത്ത് കളിക്കുന്നതാണ് ഉചിതം. എന്നാല്‍ പന്തിലൂടെ എന്ത് ഫലമാണ് ലഭിക്കുക എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നത്”.

‘പോസിറ്റീവ് കളിക്കാരനാണ് പന്ത്. വളരെ പെട്ടെന്ന് കളിയുടെ ഗതി തിരിക്കാന്‍ സാധിക്കുന്ന താരം. ആ രീതി തുടരരുത് എന്നും അതില്‍ നിന്ന് വ്യത്യസ്തനായ ഒരാളാവാനും പന്തിനോട് പറയാനാവില്ല’ എന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നു പന്തുകളുടെ ആയുസ് മാത്രമേ ഋഷഭിനുണ്ടായിരുന്നുള്ളൂ. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച പന്ത് വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കി ഔട്ടാവുകയായിരുന്നു. ഒരു റണ്‍സ് പോലും നേടാന്‍ താരത്തിനായില്ല.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്