IND vs SA: 642 പന്തില്‍ കളി തീര്‍ന്നു, ന്യൂലാന്‍ഡ്സ് പിച്ചിനെക്കുറിച്ചുള്ള ഐസിസിയുടെ വിധി പുറത്ത്, ദക്ഷിണാഫ്രിക്കയ്ക്ക് 14 ദിവസത്തെ സമയം

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ഉപയോഗിച്ച ന്യൂലാന്‍ഡ്സ് പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ‘തൃപ്തികരമല്ല’ എന്ന് വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ച് പരമ്പര 1-1 ന് സമനിലയിലാക്കിയിരുന്നു.

അമ്പയര്‍മാരോട് സംസാരിച്ചതിന് ശേഷം ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് പിച്ച് തൃപ്തികരമല്ലെന്ന് വിലയിരുത്തി. പെട്ടെന്നുള്ള ബൗണ്‍സ് കാരണം ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പിച്ചായിരുന്നു ഇതെന്ന് ക്രിസ് ബ്രോഡ് പറഞ്ഞു.

പിച്ച് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാല്‍, വേദിക്ക് ഒരു ഡിമെറിറ്റ് പോയിന്റ് നല്‍കും. ഒരു വേദി ആറ് ഡീമെറിറ്റ് പോയിന്റില്‍ എത്തിയാല്‍, ഒരു വര്‍ഷത്തേക്ക് ഒരു അന്താരാഷ്ട്ര മത്സരവും ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെടും.

12 ഡീമെറിറ്റ് പോയിന്റുകള്‍ ഉണ്ടായാല്‍ 2 വര്‍ഷമാണ് പിഴ. ഈ പോയിന്റുകള്‍ അഞ്ച് വര്‍ഷത്തേക്ക് സജീവമായി തുടരുന്നു. ഉപരോധത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് 14 ദിവസത്തെ സമയമുണ്ട്.

ന്യൂലാന്‍ഡ്സില്‍ കളി പൂര്‍ത്തിയാക്കാന്‍ വെറും 642 പന്തു മാത്രമാണ് മതിയായി വന്നത്. ആദ്യ ഇന്നിംഗ്സില്‍ പ്രോട്ടീസ് 55 റണ്‍സിന് പുറത്തായി. മുഹമ്മദ് സിറാജ് 6 വിക്കറ്റ് വീഴ്ത്തി. ബോര്‍ഡില്‍ 153 റണ്‍സ് ഉയര്‍ത്തിയ ശേഷം ഇന്ത്യ 98 റണ്‍സിന്റെ ലീഡ് നേടി.

എയ്ഡന്‍ മാര്‍ക്രം രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയെങ്കിലും രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് 79 റണ്‍സ് മാത്രമാണ് വിജയലക്ഷ്യമായി മുന്നില്‍വന്നത്. ഇത് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Latest Stories

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്