'ഇതൊരു തുടക്കം മാത്രം'; ശ്രേയസ് അയ്യരുടെ അരങ്ങേറ്റത്തില്‍ പോണ്ടിംഗ്

ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ടെസ്റ്റ് അരങ്ങേറ്റത്തെ പ്രശംസിച്ച് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇത് ശ്രേയസ് അര്‍ഹിച്ച നേട്ടം തന്നെയാണെന്ന് പോണ്ടിംഗ് ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിംഗ്.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീ ചെയ്ത എല്ലാ അധ്വാനങ്ങളും നോക്കുമ്പോള്‍ ഇത് വളരെയധികം നീ അര്‍ഹിക്കുന്നു. ഇതൊരു തുടക്കം മാത്രം. നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു’ പോണ്ടിംഗ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 303ാമത്തെ പുരുഷ ക്രിക്കറ്റ് താരമാണ് ശ്രേയസ് അയ്യര്‍. നേരത്തെ തന്നെ ഇന്ത്യക്കായി പരിമിത ഓവറില്‍ അരങ്ങേറ്റം കുറിച്ച ശ്രേയസിന് ഇപ്പോഴാണ് ടെസ്റ്റ് അരങ്ങേറ്റം സാധ്യമായത്. കിട്ടിയ അവസരം താരം നല്ലവിധം മുതലാക്കുകയും ചെയ്തു. മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം സെഞ്ച്വറിയോട് അടുത്ത് കൊണ്ടിരിക്കുകയാണ്.

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോഡുള്ള താരമാണ് ശ്രേയസ് അയ്യര്‍. 54 മത്സരത്തില്‍ നിന്ന് 52.18 ശരാശരിയില്‍ 4592 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 23 അര്‍ധ സെഞ്ച്വഫിയും 12 സെഞ്ച്വറിയും ഉള്‍പ്പെടും.

Latest Stories

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍