ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 22 റൺസിനു തോറ്റിരുന്നു. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
അടുത്ത മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിന് അവസരം നൽകണം എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇംഗ്ലണ്ടിനെതിരെ മികച്ച ബോളിങ് പ്രഹരം ഏല്പിക്കാൻ താരത്തിന് സാധിക്കും എന്ന് ഭാജി വ്യക്തമാക്കി.
ഹർഭജൻ സിങ് പറയുന്നത് ഇങ്ങനെ:
“ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴും ന്യൂബോളിനായി കാത്തിരിക്കുകയെന്നതു മാത്രമല്ല വേണ്ടത്. കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യുക തന്നെ വേണം. കളിയില്‍ പ്രത്യേകിച്ചൊന്നും തന്നെ സംഭവിക്കുന്നില്ലെങ്കില്‍ വിക്കറ്റുകളെടുക്കാന്‍ കുല്‍ദീപ് യാദവിനു കഴിയും. ഇതു എന്റെ ടീമായിരുന്നെങ്കില്‍ നിതീഷ് റെഡ്ഡിയെ ഞാന്‍ ഒഴിവാക്കും. പകരം കുല്‍ദീപിനെ നേരിട്ടു ടീമിലേക്കു കൊണ്ടു വരികയും ചെയ്യും” ഹർഭജൻ സിങ് പറഞ്ഞു.