IND VS ENG: ഗംഭീർ ഇത്തരം നിസാര പ്രശ്നങ്ങളെ കൈകാര്യം ചെയേണ്ടത് ഇങ്ങനെയായിരുന്നില്ല: സൗരവ് ഗാംഗുലി

ഇപ്പോൾ നടക്കുന്ന ടെണ്ടുൽക്കർ ആൻഡേഴ്സൺ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിനോട് അനുബന്ധിച്ച് നടന്ന പരിശീലനത്തിൽ ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീർ പിച്ച് ക്യൂറേറ്ററുമായി നടന്ന വാക് തർക്കത്തിൽ ഇപ്പോഴും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ്റർ സൗരവ് ഗാംഗുലി.

സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:

“ഗംഭീര്‍ എന്തുകൊണ്ടാണ് അസ്വസ്ഥനായതെന്ന് എനിക്കറിയില്ല. ക്യാപ്റ്റന്മാരും പരിശീലകരും ഗ്രൗണ്ട് സ്റ്റാഫുകളുമായി ചര്‍ച്ചകളുണ്ടാവാറുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ചിലപ്പോള്‍ സന്തോഷമുള്ളതും ചിലപ്പോള്‍ അത്ര രസകരമാവാത്തതും ആവാറുണ്ട്. എന്റെ കാലത്തും അതുണ്ടായിട്ടുണ്ട്. ഇനി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ നടക്കുകയും ചെയ്യും. അതിനെ നന്നായി ആഘോഷിക്കാതെ വിടുക. മത്സരത്തില്‍ ഇന്ത്യ നന്നായി കളിക്കാനും പരമ്പര സമനിലയാക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കാം” സൗരവ് ഗാംഗുലി പറഞ്ഞു.

അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 204 /6 വിക്കറ്റ് എന്ന നിലയിലാണ് നിൽക്കുന്നത്. ബാറ്റിംഗിൽ മുന്നിട്ട് നിന്നത് കരുൺ നായർ (52*), സായി സുദർശൻ (38) ശുഭ്മാൻ ഗിൽ (21) വാഷിംഗ്‌ടൺ സുന്ദർ (19*) റൺസ് നേടി. നിലവിലെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ