IND vs ENG: നാലാം ടെസ്റ്റില്‍ സൂപ്പര്‍ താരത്തിന് വിശ്രമം, അഞ്ചാം ടെസ്റ്റില്‍ പങ്കെടുക്കുന്നത് അനിശ്ചിതത്വത്തില്‍

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമാകും. താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കാന്‍ മാനേജ്മെന്റും സെലക്ടര്‍മാരും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതിനാലാണിത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ പേസര്‍ക്ക് ആദ്യം വിശ്രമം നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ റാഞ്ചി ടെസ്റ്റില്‍ അതിന് അനുവദിച്ചിരിക്കുകയാണ്.

അതേസമയം അഞ്ചാം ടെസ്റ്റില്‍ താരം പങ്കെടുക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഫെബ്രുവരി 23 ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിന്റെ ഫലത്തെ ആശ്രയിച്ചാണ് അദ്ദേഹം ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ഭാഗമാകുന്നത്.

ചൊവ്വാഴ്ച ഇന്ത്യന്‍ ടീം രാജ്കോട്ടില്‍നിന്ന്  അഹമ്മദാബാദിലേക്ക് പോകും. ബുംറ ടീമിനൊപ്പം യാത്ര ചെയ്യില്ല. രാജ്കോട്ടില്‍ നിന്ന മറ്റേതെങ്കിലും താരത്തിന് വിശ്രമം അനുവദിച്ചതായി വിവരങ്ങളൊന്നും ലഭ്യമല്ല.

13.64 ശരാശരിയില്‍ 17 വിക്കറ്റ് നേടിയ ബുംറയാണ് പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍. ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 80-ലധികം ഓവര്‍ താരം ബോള്‍ ചെയ്തിട്ടുണ്ട്.

വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചിരുന്നു. ബുംറയുടെ പകരക്കാരനെ ടീം മാനേജ്മെന്റ് ആവശ്യപ്പെടുമോയെന്ന കാര്യത്തില്‍ വിവരമില്ല.

ബംഗാളിന് വേണ്ടിയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാന്‍ മുകേഷ് കുമാറിനെ മൂന്നാം ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. റാഞ്ചിയില്‍ വെച്ച് വീണ്ടും അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേരും.

Latest Stories

കണ്ണൂരില്‍ ബോംബ് സ്‌ഫോടനങ്ങള്‍ അവസാനിക്കുന്നില്ല; ഐസ്‌ക്രീം ബോംബെറിഞ്ഞത് പൊലീസ് വാഹനത്തിന് നേരെ

തമിഴ്‌നാട്ടില്‍ ആരുമായും സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ വളരെ ക്രിയേറ്റീവ് ആണ്, സെന്‍ഡായെ കോപ്പി ചെയ്യാറുണ്ട്..; തുറന്നു പറഞ്ഞ് ജാന്‍വി കപൂര്‍

വരും വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ ക്ഷേത്രങ്ങള്‍ രാജ്യത്ത് ഉയരും: അമ്പാട്ടി റായിഡു

IPL 2024: പാകിസ്ഥാൻ ഡ്രസിങ് റൂമിൽ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ താരം അവനാണ്, ഞങ്ങൾ ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു: മുഹമ്മദ് റിസ്‌വാൻ

വിവാഹം കഴിഞ്ഞ് ഏഴ് ദിവസം; നവവധുവിന് നിരന്തരം മര്‍ദ്ദനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

ശൈലജക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനരീതിയെ വലിച്ചു താഴ്ത്തി; പൊതുജീവിതത്തില്‍ നിന്ന് സ്ത്രീകളെ അകറ്റിനിറുത്തുമെന്ന് എംഎ ബേബി

IPL 2024: മാസായിട്ടുള്ള തിരിച്ചുവരവ് എങ്ങനെ സാധ്യമാക്കി, പുച്ഛിച്ച സ്ഥലത്ത് നിന്ന് തിരിച്ചുവരവ് വന്നത് ആ കാരണം കൊണ്ട് ; ആർസിബി ബോളർ പറയുന്നത് ഇങ്ങനെ

ടിക്കറ്റ് ചോദിച്ച ടിടിഇ 'നോക്ക് ഔട്ട്'; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍