'ഇന്ത്യ കാട്ടിയ മണ്ടത്തരം കണ്ട് ഇംഗ്ലണ്ട് ടീം ഡ്രസിംഗ് റൂമിലിരുന്ന് ചിരിച്ചിട്ടുണ്ടാവും'; ഞെട്ടല്‍ മാറാതെ ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍.അശ്വിനെ തഴഞ്ഞത് വലിയ സര്‍പ്രൈസായായി മാറി. അശ്വിനു പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അശ്വിനെ മാറ്റിനിര്‍ത്തിയത് ക്രിക്കറ്റ് നിരൂപകര്‍ക്കും ആരാധകര്‍ക്കുമിടയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ അശ്വിനെ ടീമിലുള്‍പ്പെടുത്താത്തത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍.

‘ഞാന്‍ അത്ഭുതപ്പെട്ടു, വളരെ ആശ്ചര്യപ്പെട്ടു. അശ്വിനെ ഉള്‍പ്പെടുത്താത്തതിന്റെ സന്തോഷത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആ ഡ്രസിങ് റൂമില്‍ ഇരുന്ന് ചിരിച്ചിട്ടുണ്ടാകാം. അവന്‍ ബാറ്റു കൊണ്ടും പന്ത് കൊണ്ടും അവിശ്വസനീയമായ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അശ്വിന് വിക്കറ്റുകള്‍ ലഭിച്ചു. അദ്ദേഹം കൗണ്ടി ക്രിക്കറ്റ് കളിച്ചു, വിക്കറ്റുകള്‍ നേടി.’

‘ഇന്ത്യ തോല്‍വിയ്ക്കായി സ്വയം ഒരു വഴി തുറന്നിരിക്കുകയാണ്. കളി മനസിലാക്കുന്ന, സാഹചര്യങ്ങള്‍ മുതലാക്കാന്‍ കഴിവുള്ള ഒരു സ്പിന്നര്‍ ടീമിന് ഏറെ പ്രധാനപ്പെട്ടതാണ്. ജഡേജയ്‌ക്കൊപ്പം അശ്വിനും ടീമില്‍ സ്ഥാനം നല്‍കേണ്ടതായിരുന്നു’ ഹാര്‍മിസണ്‍ പറഞ്ഞു.

R Ashwin steps down the track to pitch critics | Sports News,The Indian  Express

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. 20.4 ഓവറില്‍ 46 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് ഷമി മൂന്നു വിക്കറ്റും താക്കൂര്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തിട്ടുണ്ട്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ