ഈഗോ പോക്കറ്റിലിടൂ, ചുമ്മാ കേറി മേയാന്‍ ഇത് ഇന്ത്യയല്ല; കോഹ്‌ലിയോട് മുന്‍ താരം

മൂന്നാം ടെസ്റ്റിന് മുമ്പായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റ്സ്മാനെന്ന നിലയില്‍ തിളങ്ങണമെങ്കില്‍ സ്വന്തം ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. ഇപ്പോഴിതാ ആ കമന്റ് താരത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പറഞ്ഞത് കോഹ് ലിയ്ക്കും ബാധകമാണെന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

‘ലീഡ്സിലെ ടെസ്റ്റിനു മുമ്പ് കോഹ്‌ലി പറഞ്ഞത് ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ഈഗോ നിങ്ങളുടെ പോക്കറ്റില്‍ വയ്ക്കണമെന്നായിരുന്നു. അതു ശരിയാണ്. ഇന്ത്യയിലേതു പോലത്തെ ഫ്ളാറ്റ് പിച്ചുകളല്ല ഇംഗ്ലണ്ടിലേത്. ക്രീസിലെത്തിയ ഉടന്‍ ഡ്രൈവ് കളിക്കുകയൊന്നും ഇവിടെ കഴിയില്ല. പക്ഷെ കോഹ്‌ലി ഇപ്പോള്‍ അതാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കോഹ്‌ലി ഇനിയും പരിശീലനം നടത്തണം, ഒപ്പം അവംഭാവം നിങ്ങളുടെ പോക്കറ്റില്‍ വയ്ക്കുകയും വേണം.’

Maninder Singh, Sanjeev Sharma join race for selector job - Sportstar

‘സാധാരണത്തേതു പോലെ ബോളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിച്ച് റണ്ണെടുക്കുകയെന്ന കോഹ്‌ലിയുടെ ശൈലി ഇവിടെ എളുപ്പമല്ല. ഇവിടുത്തെ പിച്ചില്‍ അതു സാധ്യമല്ല. കുറച്ചു സമയം ക്രീസില്‍ ചെലവഴിച്ച ശേഷം ഷോട്ടുകള്‍ക്കു ശ്രമിക്കുകയാണ് ഇവിടെ ചെയ്യേണ്ടത്. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ കോഹ്‌ലി ചെയ്തതും ഇതായിരുന്നു. അന്നു 600നടുത്ത് റണ്‍സ് അടിച്ചെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. പേസും ബോളിന്റെ സീമും മനസ്സിലാക്കിയെടുത്താല്‍ പിന്നീട് ഷോട്ടുകള്‍ കളിക്കാന്‍ കഴിയും’ മനീന്ദര്‍ പറഞ്ഞു.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ