ഇഷാന്ത് പൂര്‍ണ ഫിറ്റല്ല, കളിപ്പിച്ചത് കോഹ്‌ലിയുടെ പിടിവാശി കാരണം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങിയ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ പൂര്‍ണ ആരോഗ്യവാനായിരുന്നില്ലെന്ന് സൂചന. താരത്തിന്റെ മോശം ബോളിംഗ് പ്രകടനവും ഇത് ശരിവെയ്ക്കുന്നു. 22 ഓവര്‍ എറിഞ്ഞ താരം 92 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല. ഇഷാന്ത് പൂര്‍ണ ഫിറ്റല്ലാത്തതിനാലാണ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കാത്തതെന്നും കോഹ്‌ലിയുടെ പിടിവാശി കാരണമാണ് താരത്തെ കളിപ്പിച്ചതെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം മനീന്ദര്‍ സിംഗ്.

‘സത്യസന്ധമായി പറഞ്ഞാല്‍ ഇത് ഞെട്ടിക്കുന്ന കാര്യമാണ്. പലപ്പോഴും നായകന്മാര്‍ക്ക് നിര്‍ബന്ധ ബുദ്ധിയുള്ളതായി എനിക്കറിയാം. ജസ്പ്രീത് ബുംറയേയോ മുഹമ്മദ് ഷമിയേയോ വെച്ച് ഓപ്പണ്‍ ചെയ്യണമെന്നാവും പൊതുവേയുള്ള അഭിപ്രായമെങ്കിലും ഇഷാന്തിനെ പരിഗണിക്കും. ഇത് പലപ്പോഴും ക്യാപ്റ്റന്റെ നിര്‍ബന്ധബുദ്ധി കൊണ്ട് ചെയ്യാറുണ്ട്. ധോണിയും ഇത് പലപ്പോഴും ചെയ്തിട്ടുള്ള കാര്യമാണ്.’

‘ആളുകള്‍ വിമര്‍ശിക്കുന്ന കാര്യങ്ങളെ വീണ്ടും ചെയ്ത് ആളുകളുടെ വിമര്‍ശനം തെറ്റായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമമാണിത്. അതിനായി തെറ്റുകള്‍ ആവര്‍ത്തിക്കും. ഇഷാന്ത് പൂര്‍ണ ആരോഗ്യവാനാണെന്ന് തോന്നുന്നില്ല. കാരണം 11 ഓവര്‍ എറിഞ്ഞപ്പോള്‍ ഒരു മെയ്ഡന്‍ പോലും ഇല്ലായിരുന്നു. നാല് റണ്‍സില്‍ അധികമായിരുന്നു ഇക്കോണമി’ മനീന്ദര്‍ സിംഗ് പറഞ്ഞു.

Latest Stories

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി