IND vs ENG: ബുംറയെ കളിപ്പിക്കുന്നില്ലെങ്കിൽ വേണ്ട, പകരം അവനെ കളിപ്പിക്കൂ, കളി മാറുന്നത് കാണാം; യുവതാരത്തിനായി വാദിച്ച് അജിങ്ക്യ രഹാനെ

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയാൽ, മാഞ്ചസ്റ്റർ ടെസ്റ്റിൽ അർഷ്ദീപ് സിംഗിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് അജിങ്ക്യ രഹാനെ. അർഷ്ദീപ് ഇതുവരെ ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിൽ മുമ്പ് റെഡ്-ബോൾ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 2023 ൽ കൗണ്ടി ക്രിക്കറ്റിൽ കെന്റിനെ പ്രതിനിധീകരിച്ച ഇടംകൈയ്യൻ പേസർ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

അഞ്ചാം ടെസ്റ്റിനായി ബുംറയെ തയ്യാറാക്കുന്നതിനായി നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയേക്കാമെന്ന അഭ്യൂഹങ്ങളുണ്ട്. സീമിനും സ്വിംഗിനും അനുകൂലമായ പിച്ചുകൾക്ക് അർഷ്ദീപിന്റെ ഇടംകൈയ്യൻ ആംഗിളും രണ്ട് ദിശകളിലേക്കും പന്ത് ചലിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തെ അനുയോജ്യനാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ബുംറ കളിക്കുന്നില്ലെങ്കിൽ, അർഷ്ദീപിനെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇംഗ്ലണ്ടിൽ, പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യാൻ കഴിയുന്ന ഒരു ഇടംകൈയ്യൻ സീമർ ആവശ്യമാണ്. കൂടാതെ, അദ്ദേഹത്തിന്റെ വ്യത്യസ്ത ആംഗിൾ ബാറ്റർമാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. അതിനാൽ, ബുംറ കളിക്കുന്നില്ലെങ്കിൽ, അടുത്ത മത്സരത്തിൽ അർഷ്ദീപിനെയാണ് ടീമിൽ ഉൾപ്പെടുത്തേണ്ടത്,” രഹാനെ പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്ററിൽ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൽ ബുംറയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ. ബുംറയെ കളിക്കാൻ അനുവദിക്കണമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ അടക്കം നിരവധി അഭ്യർത്ഥനകൾ ഉയർന്ന് സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നീക്കം.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഇന്ത്യാ പര്യടനത്തിൽ ജസ്പ്രീത് ബുംറ മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കൂ എന്ന് ഇന്ത്യയും ബിസിസിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോർഡ്‌സിൽ ഇന്ത്യ തോറ്റ ദിവസം തന്നെ, വരാനിരിക്കുന്ന ടെസ്റ്റുകളിലും ബുംറയെ ഉൾപ്പെടുത്തണമെന്ന് ആവശ്യം ശക്തമായിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ