എനിക്ക് വേണ്ടത് അയാളുടെ വിക്കറ്റ്, പോര്‍വിളി മുഴക്കി സിറാജ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ പ്രധാനമായും ഉന്നമിടുന്നത് ആരുടെ വിക്കറ്റാണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജ്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് പരമ്പരയുടെ തുടക്കം. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയിലെ ഇന്ത്യയുടെ പരമ്പര ജയത്തില്‍ സുപ്രധാന പങ്കുവഹിച്ച സിറാജ് ഇംഗ്ലീഷ് മണ്ണില്‍ മൂര്‍ച്ച കാട്ടിയാല്‍ ഇന്ത്യക്ക് അത് ഗുണം ചെയ്യും.

“ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ട്. ഞാന്‍ അദ്ദേഹത്തിന്റെ വിക്കറ്റ് ഉന്നമിടുന്നു. മറ്റു ചില ബാറ്റ്സ്മാന്‍മാരും എന്റെ മനസ്സിലുണ്ട്. നാട്ടിലെ പരമ്പരയില്‍ റൂട്ടിനെ ഞാന്‍ പുറത്താക്കിയിരുന്നു. ടീമിനായി കഴിയുന്നത്ര വിക്കറ്റുകള്‍ വീഴ്ത്തുകയാണ് ലക്ഷ്യം” സിറാജ് പറഞ്ഞു.

“ഓസ്ട്രേലിയക്കെതിരായ പരമ്പര ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അജ്ജു ഭായിക്ക് (അജിന്‍ക്യ രഹാനെ) കീഴില്‍ കളിക്കുന്നത് വിസ്മയകരം. അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. ആ പരമ്പരയെ കുറിച്ച് ഓര്‍ത്താല്‍ ഇപ്പോഴും രോമാഞ്ചം വരും. ഇംഗ്ലണ്ടിനെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ എനിക്ക് സമ്മര്‍ദ്ദമില്ല. ആത്മവിശ്വാസമുണ്ട്. മികച്ച താരങ്ങള്‍ അടങ്ങിയതാണ് നമ്മുടെ ടീം.”

“വിരാട് ഭായിക്ക് കീഴില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാവുമെന്ന് ആത്മവിശ്വാസമുണ്ട്. ഇംഗ്ലണ്ടില്‍ വിരാടിനൊപ്പം ട്രോഫിയുമായി നില്‍ക്കാന്‍ അതിയായ ആഗ്രഹം തോന്നുന്നു. നമ്മുടെ ടീം ശക്തമാണ്. വലിയ പരമ്പരയ്ക്ക് നാം തയാറെടുത്തുകഴിഞ്ഞു” സിറാജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്