IND vs ENG: അവനെ വിലയിരുത്തേണ്ടത് ബാറ്റിംഗ് നോക്കിയല്ല, ഒഴിവാക്കുന്നത് തെറ്റ്; വിമര്‍ശിച്ച് മുന്‍ താരം

ഇന്ത്യന്‍ ടീം മാനേജ്മെന്റ് കെഎസ് ഭാരതിനോട് അല്‍പ്പം ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിലവില്‍ 1-1 ന് സമനിലയിലായ 5 മത്സരങ്ങളുടെ പരമ്പര ഫെബ്രുവരി 15 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ പുനരാരംഭിക്കുമ്പോള്‍ വിദര്‍ഭയുടെ ധ്രുവ് ജുറലിന് ടെസ്റ്റ് അരങ്ങേറ്റവും വിക്കറ്റ് കീപ്പിംഗ് ഗ്ലൗസും ഇന്ത്യ കൈമാറുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുമ്പോഴാണ് കെഎസ് ഭരതിനെ പിന്തുണച്ചുള്ള ചോപ്രയുടെ പ്രതികരണം.

ധ്രുവ് ജുറല്‍ രാജ്കോട്ടില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കുന്നു. എന്നോട് വ്യക്തിപരമായി ചോദിച്ചാല്‍, കെഎസ് ഭരതിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗിനെ അടിസ്ഥാനമാക്കിയാണ്. അതില്‍ അവന്‍ മോശമാണെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ ഒരു നല്ല ജോലി ചെയ്യുന്നു.

ഇത് ബുദ്ധിമുട്ടുള്ള പിച്ചുകളാണ്, നിങ്ങള്‍ക്ക് ഒരു സ്‌പെഷ്യലിസ്റ്റ് കീപ്പറെ വേണമെന്ന് നിങ്ങള്‍ പറഞ്ഞു. അതിനാല്‍ ആ സ്‌പെഷ്യലിസ്റ്റ് കീപ്പറുടെ റോളില്‍, ഭരത് തന്റെ കടമ നിറവേറ്റുകയാണ്. ഹൈദരാബാദില്‍ രണ്ട് ഇന്നിംഗ്സിലും നന്നായി കളിച്ചു.

വാസ്തവത്തില്‍, രണ്ടാം ഇന്നിംഗ്‌സില്‍, അദ്ദേഹം കുറച്ചുകൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍, ഇന്ത്യ മത്സരത്തില്‍ വിജയിക്കുമായിരുന്നു. അവന്‍ അടുത്ത മത്സരവും കളിക്കണമെന്ന് ഞാന്‍ കരുതുന്നു. ഒരു കീപ്പറെ കീപ്പറായി കാണണം- ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍